Andimayanniyillaa

അന്തിമയങ്ങിയില്ലാ
Year
Language

അന്തിമയങ്ങിയില്ല താമരപ്പൊയ്ക ഉറങ്ങിയില്ല
അംബരത്തൊട്ടിലില്‍ ആലോലമാടി അമ്പിളിക്കുഞ്ഞും ഉറങ്ങിയില്ല
ഒന്നുറങ്ങൂ ഒന്നുറങ്ങൂ

എന്റെമാനസതൊട്ടിലിലെന്നും എന്റെ കുട്ടനെ താരാട്ടും ഞാന്‍
എന്റെ കുട്ടനെ താരാട്ടും
എന്റെ നെഞ്ചിനെ പാലാഴിയാക്കും സങ്കല്‍പ്പങ്ങളെ താരാട്ടും
ഒന്നുറങ്ങൂ... ഉറങ്ങൂ... ഉറങ്ങൂ.. ഉറങ്ങൂ

ഈ ചുരുള്‍മുടിയും ഈ മെയ്‌വടിവും കൊച്ചരിപ്പല്ലും കുസൃതികളും
എന്നാത്മാവിലെ ജീവന ബിന്ദുവായ്
എന്നും ഉണരേണം
ഒന്നുറങ്ങൂ... ഒന്നുറങ്ങൂ......

അന്തിമയങ്ങിയില്ല താമരപ്പൊയ്ക ഉറങ്ങിയില്ല

andimayaṅṅiyilla tāmarappŏyga uṟaṅṅiyilla
aṁbarattŏṭṭilil ālolamāḍi ambiḽikkuññuṁ uṟaṅṅiyilla
ŏnnuṟaṅṅū ŏnnuṟaṅṅū

ĕnṟĕmānasadŏṭṭililĕnnuṁ ĕnṟĕ kuṭṭanĕ tārāṭṭuṁ ñān
ĕnṟĕ kuṭṭanĕ tārāṭṭuṁ
ĕnṟĕ nĕñjinĕ pālāḻiyākkuṁ saṅgalppaṅṅaḽĕ tārāṭṭuṁ
ŏnnuṟaṅṅū... uṟaṅṅū... uṟaṅṅū.. uṟaṅṅū

ī suruḽmuḍiyuṁ ī mĕy‌vaḍivuṁ kŏccarippalluṁ kusṛtigaḽuṁ
ĕnnātmāvilĕ jīvana binduvāy
ĕnnuṁ uṇareṇaṁ
ŏnnuṟaṅṅū... ŏnnuṟaṅṅū......

andimayaṅṅiyilla tāmarappŏyga uṟaṅṅiyilla