Andimayanniyallo

അന്തിമയങ്ങിയല്ലോ
Year
Language

അന്തിമയങ്ങിയല്ലോ അമ്പിളിമാനത്തുദിച്ചല്ലോ
എന്നിട്ടും വന്നില്ലെന്റെ പൊന്നും ചങ്ങാതി...

വൈക്കം കായലിലോളം കാണുമ്പോളോര്‍ക്കും ഞാനെന്റെ മാരനെ
കാറ്റുവന്നെന്റെ കതകില്‍ തള്ളുമ്പോളോര്‍ക്കും ഞാനെന്റെ മാരനെ
വൈക്കത്തപ്പനും വാരണാട്ടമ്മയ്ക്കും വഴിപാടായിരം നേര്‍ന്നല്ലോ
നിരണം പള്ളിക്കും പാളയം പള്ളിക്കും പെരുന്നാളായിരം നേര്‍ന്നല്ലോ
എന്നിട്ടും കണ്ടില്ലെന്റെ അന്‍പുറ്റമണിമാരനെ

ആ... ആ..
കായലിനക്കരെ പോണോരേ
കണ്ടോ കണ്ടോ നിങ്ങളെന്റെ
മീന്‍പിടിത്തക്കാരനെ മീന്‍പിടിത്തക്കാരനെ

കറുത്തിട്ടോ വെളുത്തിട്ടോ കണ്ടാലെങ്ങനിരിക്കും ?
കറുത്തിട്ടല്ല വെളുത്തിട്ടല്ല കമലപ്പൂവിന്‍ നിറമാണ്!
അങ്ങേക്കായലില്‍ ഇങ്ങേക്കായലിലങ്ങനൊരാളെക്കണ്ടില്ല
അങ്ങനൊരാളെക്കണ്ടില്ല അങ്ങനൊരാളെക്കണ്ടില്ല

അരയൻപോയ തമ്പകത്തോണി
കരയ്ക്കടുത്തല്ലോ
തോളിലിടാറുള്ള കിങ്ങിണിപ്പൊൻ‌വല
തോണിയിലുണ്ടല്ലോ

പോയതെങ്ങുനീ പോയതെങ്ങുനീ
കായലിന്നിക്കരെയെന്നെ ഇട്ടേച്ചു പോയതെങ്ങു നീ?

ഓ... ഓ..
ഒരുകുടുക്ക പൊന്നു തരാമോടിവാ ഓടിവാ
ഒരുകുടുക്ക കുളിരു തരാമോടിവാ ഓടിവാ

ഒരു കുടുക്ക പൊന്നും വേണ്ട കുളിരും വേണ്ടാ
എന്നെയൊറ്റയ്ക്കിവിടെയിരുത്തീട്ടെവിടെ പോയീ
ഇതുവരെയെവിടെപ്പോയീ
ഒത്തിരിയൊത്തിരിയൊത്തിരി ദൂരെ മീനിനു പോയി
ഇത്തറയിത്തറയിത്തറനേരമെവിടെയിരുന്നു ?
കായലില്‍ ഞാനൊരു കന്നിപ്പെണ്ണിനെ കണ്ടു നിന്നു
അവളെക്കണ്ടു കൊതിച്ചിട്ടെന്നെ മറന്നുപോയോ ?
അവളെക്കണ്ടാലെല്ലാമെല്ലാം മറന്നുപോകും
നിങ്ങള് കണ്ട പെണ്‍കിടാവിനു നിറമെന്താണ് ?
ഞാന്‍ കണ്ട പെണ്‍കിടാവൊരു തങ്കം പോലെ
അവടെ കൂടെ പോകാതെന്തിനു തിരിയേ പോന്നൂ ?
പൊന്നുംതോണിയിലവളെക്കൂടെ കൊണ്ടുപോന്നു
കൊണ്ടുവന്ന പെണ്ണേത് പെണ്ണേത് പെണ്ണേത്
സ്വപ്നം കണ്ടു തുഴഞ്ഞു നടന്നൊരു സ്വര്‍ണ്ണമീന്..

andimayaṅṅiyallo ambiḽimānattudiccallo
ĕnniṭṭuṁ vannillĕnṟĕ pŏnnuṁ saṅṅādi...

vaikkaṁ kāyaliloḽaṁ kāṇumboḽorkkuṁ ñānĕnṟĕ māranĕ
kāṭruvannĕnṟĕ kadagil taḽḽumboḽorkkuṁ ñānĕnṟĕ māranĕ
vaikkattappanuṁ vāraṇāṭṭammaykkuṁ vaḻibāḍāyiraṁ nernnallo
niraṇaṁ paḽḽikkuṁ pāḽayaṁ paḽḽikkuṁ pĕrunnāḽāyiraṁ nernnallo
ĕnniṭṭuṁ kaṇḍillĕnṟĕ anpuṭramaṇimāranĕ

ā... ā..
kāyalinakkarĕ poṇore
kaṇḍo kaṇḍo niṅṅaḽĕnṟĕ
mīnpiḍittakkāranĕ mīnpiḍittakkāranĕ

kaṟuttiṭṭo vĕḽuttiṭṭo kaṇḍālĕṅṅanirikkuṁ ?
kaṟuttiṭṭalla vĕḽuttiṭṭalla kamalappūvin niṟamāṇ!
aṅṅekkāyalil iṅṅekkāyalilaṅṅanŏrāḽĕkkaṇḍilla
aṅṅanŏrāḽĕkkaṇḍilla aṅṅanŏrāḽĕkkaṇḍilla

arayanpoya tambagattoṇi
karaykkaḍuttallo
toḽiliḍāṟuḽḽa kiṅṅiṇippŏn‌vala
toṇiyiluṇḍallo

poyadĕṅṅunī poyadĕṅṅunī
kāyalinnikkarĕyĕnnĕ iṭṭeccu poyadĕṅṅu nī?

o... o..
ŏruguḍukka pŏnnu tarāmoḍivā oḍivā
ŏruguḍukka kuḽiru tarāmoḍivā oḍivā

ŏru kuḍukka pŏnnuṁ veṇḍa kuḽiruṁ veṇḍā
ĕnnĕyŏṭraykkiviḍĕyiruttīṭṭĕviḍĕ poyī
iduvarĕyĕviḍĕppoyī
ŏttiriyŏttiriyŏttiri dūrĕ mīninu poyi
ittaṟayittaṟayittaṟaneramĕviḍĕyirunnu ?
kāyalil ñānŏru kannippĕṇṇinĕ kaṇḍu ninnu
avaḽĕkkaṇḍu kŏdicciṭṭĕnnĕ maṟannuboyo ?
avaḽĕkkaṇḍālĕllāmĕllāṁ maṟannuboguṁ
niṅṅaḽ kaṇḍa pĕṇgiḍāvinu niṟamĕndāṇ ?
ñān kaṇḍa pĕṇgiḍāvŏru taṅgaṁ polĕ
avaḍĕ kūḍĕ pogādĕndinu tiriye ponnū ?
pŏnnuṁtoṇiyilavaḽĕkkūḍĕ kŏṇḍubonnu
kŏṇḍuvanna pĕṇṇet pĕṇṇet pĕṇṇet
svapnaṁ kaṇḍu tuḻaññu naḍannŏru svarṇṇamīn..