Andimala mayanni (M)

അന്തിമഴ മയങ്ങി (M)
Year
Language

അന്തിമഴ മയങ്ങീ മധു ചന്ദ്രികയുറങ്ങീ
താമരമിഴികൾ കരഞ്ഞുറങ്ങി
ഇന്നു താനേ തേങ്ങീ പ്രിയ സന്ധ്യ
(അന്തിമഴ..)
അവളൊരു നാൾ കണ്ട കിനാവുകൾ
ഇന്നു കണ്ണീർക്കടലായി
കരൾ നിറയും നൊമ്പരചിന്തുകൾ
ഇന്നു കണ്ണീർക്കനവായി..
(അന്തിമഴ..)

പറയാതെ പിരിയുകയായ് പകലിൻ മരതക തേൻകിളികൾ
അകലുന്നു ഹൃദയങ്ങൾ മായികമാം മരീചികയിൽ
ഉരനക്ഷത്രമറിയാതെ നവഗ്രഹങ്ങളറിയാതെ
പിരിയുകയായ് മൂവന്തി
ഓ..ഓ..ഓ..
(അന്തിമഴ..)

തണൽ ചൊരിയും തേന്മാവിൽ മാമ്പൂ കണ്ടു മദിക്കരുതേ
മഴമുകിലേ പൊന്മുകിലേ മഴവില്ലു കണ്ടു മയങ്ങല്ലേ
ഈ സുഖമൊരു വ്യാമോഹം ഈ ദുഃഖമൊരു വ്യാമോഹം
ഈ കനവുകളും വ്യാമോഹം
ഓ..ഓ..ഓ..
(അന്തിമഴ..)

andimaḻa mayaṅṅī madhu sandrigayuṟaṅṅī
tāmaramiḻigaḽ karaññuṟaṅṅi
innu tāne teṅṅī priya sandhya
(andimaḻa..)
avaḽŏru nāḽ kaṇḍa kināvugaḽ
innu kaṇṇīrkkaḍalāyi
karaḽ niṟayuṁ nŏmbarasindugaḽ
innu kaṇṇīrkkanavāyi..
(andimaḻa..)

paṟayādĕ piriyugayāy pagalin maradaga tenkiḽigaḽ
agalunnu hṛdayaṅṅaḽ māyigamāṁ marīsigayil
uranakṣatramaṟiyādĕ navagrahaṅṅaḽaṟiyādĕ
piriyugayāy mūvandi
o..o..o..
(andimaḻa..)

taṇal sŏriyuṁ tenmāvil māmbū kaṇḍu madikkarude
maḻamugile pŏnmugile maḻavillu kaṇḍu mayaṅṅalle
ī sukhamŏru vyāmohaṁ ī duḥkhamŏru vyāmohaṁ
ī kanavugaḽuṁ vyāmohaṁ
o..o..o..
(andimaḻa..)