Andhagaaram

അന്ധകാരം
Work
Year
Language

അന്ധകാരം...
അനാഥദുഃഖം മൂടിനില്‍ക്കും ശൂന്യത
അന്ധകാരം...
മര്‍ദ്ദനങ്ങളില്‍ അടിമവര്‍ഗ്ഗം അഴിഞ്ഞുവീഴും യാതന
അന്ധകാരം... അന്ധകാരം...

അമ്മതന്‍ നെഞ്ചിന്‍ നെരുപ്പോടില്‍ നിന്നും
പന്തം കൊളുത്തിപ്പിറന്നവനാണു ഞാന്‍
ഘനതിമിരപാളികള്‍ കീറിപ്പിളര്‍ന്നു കൊണ്ടൊരു-
താളവട്ടം പിടിക്കുവാന്‍ വന്നു ഞാന്‍
സിരകളില്‍ പ്രളയവും മിഴികളില്‍ ഗ്രീഷ്മവും
നടകളില്‍ തീമഴയുമേല്‍ക്കുവിന്‍ കൂട്ടരേ
അകനാക്കിലഗ്നിയുടെ വാക്കിന്‍ വസന്തം
പൊരുതുന്ന മര്‍ത്ത്യന്റെ പൊരുളായുയര്‍ത്തുവിന്‍

നക്ഷത്രക്കോടികള്‍ നാഴികക്കല്ലുകള്‍
സൂര്യനും ചന്ദ്രനും കാവല്‍ത്തിടമ്പുകള്‍
കൈവിലങ്ങാദ്യം തെറിക്കട്ടെ, മായാത്ത
മോചനസ്വപ്നം കുറിയ്ക്കട്ടെ മര്‍ത്ത്യന്‍
ഉന്മാദനൃത്തം തുടങ്ങട്ടെ ദിക്കുകള്‍
മനുജന്റെ നെഞ്ചില്‍ മുഴങ്ങട്ടെ ദുന്ദുഭി

ഇവനെ ബന്ധിക്കുക.
ഇവന്‍ സ്യൂസിന്‍റെ നിഷേധി.
ഇവന്‍ അഥീനിയുടെ കാമുകന്‍.

ബന്ധനത്തില്‍ പിടഞ്ഞുഴലും മര്‍ത്ത്യഹൃദയം കീറുവാനായ്
കാളരാത്രിയില്‍ വട്ടമിട്ടു പറന്നുവന്നൂ രാപ്പരുന്തുകള്‍
രക്തദാഹം തീര്‍ക്കുവാനായ് കൂട്ടമോടെ പറന്നുവന്നവ
ചിറകടിച്ചു കൊടുംകൊക്കുകള്‍ കരളിലാഴ്ത്തി രാവുതോറും
ഹൃദയപുഷ്പം പുലരി തോറും തിരികെയവനില്‍ പൂത്തു നിന്നു
ജീവരക്തം സിരയിലൊഴുകി മിഴികളേന്തീ അഗ്നിനാളം

കഴുകനെ ‍കൊണ്ടെന്‍റെ ഹൃദയം മുറിക്കിലും
കഴുമരം നീര്‍ത്തിയെന്‍ മുതുകില്‍ തളയ്ക്കിലും
ഒരു തുള്ളി രക്തത്തിണര്‍പ്പില്‍ നിന്നായിരം
രക്തപുഷ്പങ്ങളുയിര്‍ത്തെഴുന്നേറ്റിടും
നീതിപീഠങ്ങളെ നിങ്ങള്‍ക്കു മീതെയെന്‍
പുലരാപ്പുലരി ചുവന്നുദിയ്‌‍‍ക്കും

andhagāraṁ...
anāthaduḥkhaṁ mūḍinilkkuṁ śūnyada
andhagāraṁ...
marddanaṅṅaḽil aḍimavarggaṁ aḻiññuvīḻuṁ yādana
andhagāraṁ... andhagāraṁ...

ammadan nĕñjin nĕruppoḍil ninnuṁ
pandaṁ kŏḽuttippiṟannavanāṇu ñān
ghanadimirabāḽigaḽ kīṟippiḽarnnu kŏṇḍŏru-
tāḽavaṭṭaṁ piḍikkuvān vannu ñān
siragaḽil praḽayavuṁ miḻigaḽil grīṣmavuṁ
naḍagaḽil tīmaḻayumelkkuvin kūṭṭare
aganākkilagniyuḍĕ vākkin vasandaṁ
pŏrudunna marttyanṟĕ pŏruḽāyuyarttuvin

nakṣatrakkoḍigaḽ nāḻigakkallugaḽ
sūryanuṁ sandranuṁ kāvalttiḍambugaḽ
kaivilaṅṅādyaṁ tĕṟikkaṭṭĕ, māyātta
mosanasvapnaṁ kuṟiykkaṭṭĕ marttyan
unmādanṛttaṁ tuḍaṅṅaṭṭĕ dikkugaḽ
manujanṟĕ nĕñjil muḻaṅṅaṭṭĕ dundubhi

ivanĕ bandhikkuga.
ivan syūsinṟĕ niṣedhi.
ivan athīniyuḍĕ kāmugan.

bandhanattil piḍaññuḻaluṁ marttyahṛdayaṁ kīṟuvānāy
kāḽarātriyil vaṭṭamiṭṭu paṟannuvannū rāpparundugaḽ
raktadāhaṁ tīrkkuvānāy kūṭṭamoḍĕ paṟannuvannava
siṟagaḍiccu kŏḍuṁkŏkkugaḽ karaḽilāḻtti rāvudoṟuṁ
hṛdayabuṣpaṁ pulari toṟuṁ tirigĕyavanil pūttu ninnu
jīvaraktaṁ sirayilŏḻugi miḻigaḽendī agnināḽaṁ

kaḻuganĕ kŏṇḍĕnṟĕ hṛdayaṁ muṟikkiluṁ
kaḻumaraṁ nīrttiyĕn mudugil taḽaykkiluṁ
ŏru tuḽḽi raktattiṇarppil ninnāyiraṁ
raktabuṣpaṅṅaḽuyirttĕḻunneṭriḍuṁ
nīdibīṭhaṅṅaḽĕ niṅṅaḽkku mīdĕyĕn
pularāppulari suvannudiy‌kkuṁ