അന്തഃപുരത്തിൽ എൻ അന്തഃപുരത്തിൽ
ഗന്ധർവമണിവീണ ഒരു
ചന്ദനമണിവീണ (അന്തഃപുരത്തിൽ...)
പ്രണയി തൻ പൂവിരൽ തൊട്ടാൽ
പ്രമദവിപഞ്ചികയുണരും ഉണരും
തന്ത്രികളിൽ രാഗപംക്തികളുയരും
ഇന്ദ്രജാലം നടക്കും (അന്തഃപുരത്തിൽ...)
രജനി തൻ രതിമുഖം കണ്ടാൽ
രജതമണിക്കുടം തുളുമ്പും തുളുമ്പും
ചിന്തകളിൽ രാഗസന്ധ്യകൾ പൂക്കും
ഇന്ദ്രിയങ്ങൾ തളിർക്കും (അന്തപ്പുരത്തിൽ...)
andaḥpurattil ĕn andaḥpurattil
gandharvamaṇivīṇa ŏru
sandanamaṇivīṇa (andaḥpurattil...)
praṇayi tan pūviral tŏṭṭāl
pramadavibañjigayuṇaruṁ uṇaruṁ
tandrigaḽil rāgabaṁktigaḽuyaruṁ
indrajālaṁ naḍakkuṁ (andaḥpurattil...)
rajani tan radimukhaṁ kaṇḍāl
rajadamaṇikkuḍaṁ tuḽumbuṁ tuḽumbuṁ
sindagaḽil rāgasandhyagaḽ pūkkuṁ
indriyaṅṅaḽ taḽirkkuṁ (andappurattil...)