കളകളം കായലില്‍ തുഴതുഴഞ്ഞുവാ
കാവളം പൈങ്കിളീ പാട്ടുപാടിവാ
ഓളിമിന്നും ഓര്‍മ്മതന്‍ കളിവള്ളമൂന്നിഞാന്
മഴയുള്ളരാവില് നിന്റെ മണ്കുടിലിന് മുന്നില്‍ വന്നു
കളകളം........
മിഴികളില്‍ നീ കൊളുത്തും നറുതിരി പൊന്‍ വിളക്കോ
സിന്ദൂരതാരകളോ മിന്നായം മിന്നി നില്പ്പൂ
കടവിലെ കല്പ്പടവില് പളുങ്കൊളി പൂപ്പടവില്
പുന്നാരപ്പൊന് കുടമോ നിന്നേയും കാത്തിരിപ്പൂ
കനവിനുള്ളിലെ നയമ്പുകൊണ്ടെന്റെ മനം തുഴയാമോ?
പുഞ്ചിരിച്ചുണ്ടിലെ മുന്തിരിമുത്തുമായ് ഉള്ളിന്റെയുള്ളില്‍ ചേക്കേറാമോ?
കളകളം...........
മകരത്തിന് മഞ്ഞൊഴിഞ്ഞാല് വലക്കുള്ളില്‍ മീന്‍ പിടഞ്ഞാല്‍
കാവളം കാവിലല്ലോ തെയ്യാരം താലികെട്ട്
കരനിറച്ചാളു വേണം കണിമണിപ്പന്തല് വേണം
കല്യാണ നാളിലുണ്ണാന് പൊന്നോണ സദ്യ വേണം
തളകിലുങ്ങുന്ന നടനടന്നെന്റെ
അരികില്‍ വന്നാട്ടെ തങ്കനിലാവിന്റെ കോടിയുടുത്തും കൊണ്ടുള്ളിന്റെയുള്ളില് നീ നിന്നാട്ടെ
കളകളം.......