കല്ലെല്ലാം കർപ്പൂരമുത്തുപോലെ
ഈ പുല്ലെല്ലാം കസ്തൂരിമുല്ലപോലെ
കടലെല്ലാം നമ്മൾക്ക് പാനപാത്രം
ഈ കരയെല്ലാം നമ്മൾക്ക് ദേവലോകം
ഹേയ് ഡാനീ ഡാനീ
എന്താ ഡാഡീ ഡാഡീ
ആകെ മൊത്തം ടോട്ടൽ സുഖം
ഈ വീഞ്ഞിന്റെ കുമിളപ്പൂ ഡക്കർ ഡക്കർ ടീ
(കല്ലെല്ലാം...)
ഹേയ് പഞ്ഞം പിടിച്ച വഴിയിലിന്നെങ്ങനെ
തങ്കം പൊഴിഞ്ഞു വീണു (2)
അതു പണ്ടാരോ പറഞ്ഞതു പോലെ മിണ്ടല്ലേ
അതു കണ്ടോരും കേട്ടോരും മിണ്ടല്ലേ
വയ്യാത്ത വേലയാണിതു
തിന്നു തീരാത്ത പൂരമാണിത്
വല്ലാത്ത ലോകമാണിത്
നാലു കാശിന്റെ കാലമാണിത്
അതു പൊന്നാക്കിത്തന്നാൽ
മണ്ണാക്കിത്തന്നാൽ
എല്ലാർക്കും എല്ലാർക്കും സന്തോഷം
(കല്ലെല്ലാം..)
ഹെയ് ചുമ്മാ വരണ്ടു കിടന്ന മനസ്സിലു
വെള്ളം തളിച്ചതാര്
അതു പണ്ടാരോ പറഞ്ഞതു പോലെ മിണ്ടല്ലേ
അതു നാട്ടാരും കൂട്ടാരും മിണ്ടല്ലേ
നേരുള്ള ലോകമല്ലിത്
ദൈവം കോപിച്ച കാലമാണിത്
മാളോരേ പേടിയില്ലിനി
മാനം പോയാലും സാരമില്ലിനി
അതു കാണാത്തവർക്കും കേൾക്കാത്തവർക്കും
എപ്പോഴും എപ്പോഴും സന്തോഷം
(കല്ലെല്ലാം..)