അനസൂയേ പ്രിയംവദേ
ആരെത്തിരയുവതാരേ നിങ്ങള്‍
ആശ്രമകന്യകമാരേ?
അനസൂയേ പ്രിയംവദേ...
ദേവതാരത്തേരില്‍ മാലിനിതീരത്ത്
ദുഷ്യന്തന്‍ പിന്നെയും വന്നുവോ? നിങ്ങള്‍
പുഷ്പമിറുക്കുമ്പോള്‍ കാലില്‍ വല്ലേടത്തും
ദര്‍ഭത്തലപ്പുകള്‍ കൊണ്ടുവോ കൊണ്ടുവോ?
അനസൂയേ പ്രിയംവദേ...
പുഷ്യരാഗക്കല്ലു പുഷ്പിച്ചമോതിരം
ദുഷ്യന്തന്‍ നിങ്ങള്‍ക്കും തന്നുവോ? നിങ്ങള്‍
മുങ്ങിക്കുളിയ്ക്കുമ്പോള്‍ ആറ്റിലെങ്ങാനുമാ
മുദ്രാംഗുലീയം കളഞ്ഞുവോ കളഞ്ഞുവോ?
അനസൂയേ പ്രിയംവദേ...