Amrtasarassile

അമൃതസരസ്സിലെ
Work
Year
Language

ഉംഹും...ഉം...
ആമൃതസരസ്സിലെ അരയന്നമേ നീ
ഇതുവഴി എന്തിനു വന്നു
അമരാവതിയിലെ സാരംഗമേ നീ
അവനിയിൽ എന്തിനു വന്നു
(അമൃതസരസ്സിലെ.....) - 2
അവനിയിലെന്തിനു വന്നു

നിന്റെ നീരജ നീൾമിഴിയാലെ
എന്റെ സ്വപ്നങ്ങൾ വിടരുകയല്ലോ
(നിന്റെ നീരജ....)
നിന്റെ നിരുപമ ചാരുതയാലെ - 2
ഞനൊരുപാസകനാവുകയല്ലോ
(അമൃതസരസ്സിലെ.....)

നിന്റെ ഓമൽ തേന്മൊഴിയാലെ
എന്റെ മോഹങ്ങൾ ഉണരുകയല്ലോ
(നിന്റെ ഓമൽ.....)
നിന്റെ മോഹന തേജസ്സിൽ നിന്നും - 2
ഞാനാരാധകനാവുകയല്ലോ
(അമൃതസരസ്സിലെ...)

uṁhuṁ...uṁ...
āmṛtasarassilĕ arayanname nī
iduvaḻi ĕndinu vannu
amarāvadiyilĕ sāraṁgame nī
avaniyil ĕndinu vannu
(amṛtasarassilĕ.....) - 2
avaniyilĕndinu vannu

ninṟĕ nīraja nīḽmiḻiyālĕ
ĕnṟĕ svapnaṅṅaḽ viḍarugayallo
(ninṟĕ nīraja....)
ninṟĕ nirubama sārudayālĕ - 2
ñanŏrubāsaganāvugayallo
(amṛtasarassilĕ.....)

ninṟĕ omal tenmŏḻiyālĕ
ĕnṟĕ mohaṅṅaḽ uṇarugayallo
(ninṟĕ omal.....)
ninṟĕ mohana tejassil ninnuṁ - 2
ñānārādhaganāvugayallo
(amṛtasarassilĕ...)