Amme maaligappurattamme

അമ്മേ മാളികപ്പുറത്തമ്മേ
Work
Year
Language

അമ്മേ.....

മാളികപ്പുറത്തമ്മേ മാമലപ്പുറത്തമ്മേ
മലയേഴും കാത്തരുളുക കാടേഴും കാത്തരുളുക
മാരിയമ്മേ മാരിയമ്മേ...

വാളെടുത്തു ചെലമ്പെടുത്തു തുള്ളി
താനത്തന്തന താനത്തന്താ.....
കാളിക്കാവില്‍ കുങ്കുമക്കുടം തുള്ളി
ഓം കാളി ഓം കാളി ഓം കാളി

മക്കളിതാ മലനടയില്‍ തെള്ളിപ്പൊടി തൂകി
രക്തമലര്‍ക്കളത്തില്‍ വരിക മാരിയമ്മേ
ഭൂതപ്രേതശാശുകളേ പോ പോ പോ
ഭൂമിക്കമ്മേ മാരിയമ്മേ വാ വാ വാ
അമ്മേ മാരിയമ്മേ....
മാളികപ്പുറത്തമ്മേ.......

ഇന്നുമീനഭരണിയുത്സവം കാവടിയാട്ടം
തൈതൈതൈതൈ.......
കൊമ്പെവിടെടി കൊഴലെവിടെടി കൊരവയിടാന്‍ ആളെവിടെടി
കന്നിമലപ്പൊന്നരയത്തി....
തൈതൈതൈതൈ.......
ഇന്നുകാട്ടില്‍ പൊടിപൊടിക്കണ ഗരുഡന്‍ തൂക്കം
തപ്പെവിടെടി തുടിയെവിടെടി തങ്കമുളത്തേനെവിടെടി
പച്ചമലക്കൊച്ചരയത്തി.....
തൈതൈതൈതൈ

മാളികപ്പുറത്തമ്മേ..........

amme.....

māḽigappuṟattamme māmalappuṟattamme
malayeḻuṁ kāttaruḽuga kāḍeḻuṁ kāttaruḽuga
māriyamme māriyamme...

vāḽĕḍuttu sĕlambĕḍuttu tuḽḽi
tānattandana tānattandā.....
kāḽikkāvil kuṅgumakkuḍaṁ tuḽḽi
oṁ kāḽi oṁ kāḽi oṁ kāḽi

makkaḽidā malanaḍayil tĕḽḽippŏḍi tūgi
raktamalarkkaḽattil variga māriyamme
bhūdapredaśāśugaḽe po po po
bhūmikkamme māriyamme vā vā vā
amme māriyamme....
māḽigappuṟattamme.......

innumīnabharaṇiyutsavaṁ kāvaḍiyāṭṭaṁ
taidaidaidai.......
kŏmbĕviḍĕḍi kŏḻalĕviḍĕḍi kŏravayiḍān āḽĕviḍĕḍi
kannimalappŏnnarayatti....
taidaidaidai.......
innugāṭṭil pŏḍibŏḍikkaṇa garuḍan dūkkaṁ
tappĕviḍĕḍi tuḍiyĕviḍĕḍi taṅgamuḽattenĕviḍĕḍi
paccamalakkŏccarayatti.....
taidaidaidai

māḽigappuṟattamme..........