Amme devi

അമ്മേ ദേവി
Year
Language

സസരി സസരി സരി സാ....
സസരി സസരി സരി സരിമപാ
സുകേ സുഗുണസുലഭേ ശരണം
സാരസ രസഭരിതേ സുരവനിതേ
ജലകന്ധരസമ സുന്ദരരൂപേ
ജനനിയടിയനിനി അഭയം നീയേ

രിമ രിമ രിരിമ രിരിമ രിമപനീ......
സദാ സുജന പരിപൂജിതയായി
സാമജവരലയ വരസഞ്ചാരിണിയായ്
സകലഭുവനനിധി മൃദുലയകണമായ്
മരുവുമരുണമയ പാദം ശരണം

മമപ മമപമ മപാനിസാ.....
മഹാമഹിമ തഴുകീ ഗഗനം
സ്നേഹതരളതരമായ് സ്വരഗംഗ
കനവിലമൃതമയ ചന്ദ്രികയൊഴുകി
സുകൃത സലിലമായ് സുരഭീയാമം

പനിപപനി പനിപ പനിപപനി പനിസരീ

ജപാകുസുമസമ ഭാസുരയായ്
സാമനിഗമസമ സാഗരമായ്
സിരകളലിയുമൊരു സ്വരജപലയമായ്
പ്രകൃതിയുണരുമിനി അമ്മേ ദേവീ

നിസനിനിസ നിസ നീ നിസനി
നിനിസ നിനിസ നിസ നീസരിമാ
ഹരേ പ്രണയനിവൃതേ സുഭഗേ
ചന്ദനവരലസിതേ രതിമധുരേ
അമൃതനിധന നിഭ മദാലസ മധുപേ
കനവിലുണരുകെന്നമ്മേ ദേവീ

മമരി മമരി മരി മരിമ മാ
മമരി മമരി മരി മരിസനി
ശുഭേ സര്‍വ നികൃതേ ജനനി
സോമചന്ദ്രവദനേ സ്വരലളിതേ
അമൃതകലിതവര സാഹസ ഭരിതേ
അമൃതവര്‍ഷ കമനീയാനന്ദേ

നിസ നിനിസ നിസനീ നിസനി
നിനിസ നിനിസ നിസ നിസരിമാ
ദയാമകുട രുചിദേ ഗുണദേ
മന്ത്രകലിത സരസാരുണ വദനേ
കാമക്രോധമദ മത്സര രഹിതേ
അഭയമരുളുകമ്മേ ശ്രീമാതേ

sasari sasari sari sā....
sasari sasari sari sarimabā
suge suguṇasulabhe śaraṇaṁ
sārasa rasabharide suravanide
jalagandharasama sundararūbe
jananiyaḍiyanini abhayaṁ nīye

rima rima ririma ririma rimabanī......
sadā sujana paribūjidayāyi
sāmajavaralaya varasañjāriṇiyāy
sagalabhuvananidhi mṛdulayagaṇamāy
maruvumaruṇamaya pādaṁ śaraṇaṁ

mamaba mamabama mabānisā.....
mahāmahima taḻugī gaganaṁ
snehadaraḽadaramāy svaragaṁga
kanavilamṛtamaya sandrigayŏḻugi
sukṛta salilamāy surabhīyāmaṁ

panibabani paniba panibabani panisarī

jabāgusumasama bhāsurayāy
sāmanigamasama sāgaramāy
siragaḽaliyumŏru svarajabalayamāy
prakṛtiyuṇarumini amme devī

nisaninisa nisa nī nisani
ninisa ninisa nisa nīsarimā
hare praṇayanivṛte subhage
sandanavaralaside radimadhure
amṛtanidhana nibha madālasa madhube
kanaviluṇarugĕnnamme devī

mamari mamari mari marima mā
mamari mamari mari marisani
śubhe sarva nikṛte janani
somasandravadane svaralaḽide
amṛtagalidavara sāhasa bharide
amṛtavarṣa kamanīyānande

nisa ninisa nisanī nisani
ninisa ninisa nisa nisarimā
dayāmaguḍa ruside guṇade
mandragalida sarasāruṇa vadane
kāmakrodhamada matsara rahide
abhayamaruḽugamme śrīmāde