അമ്മേ ഭഗവതി അന്നപൂര്‍ണേശ്വരീ
കരുണതന്‍ കടലല്ലയോ നീയീ
കണ്ണീരു തുടയ്ക്കില്ലയോ (അമ്മേ)
നിന്‍ തിരുവടികളില്‍ അടിമകിടന്നവള്‍
നിന്‍ മണിമുറ്റത്തു പിച്ചനടന്നവള്‍
വിഗ്രഹമില്ലാത്ത കോവിലായ് കേഴുന്നു
വിളി കേട്ടുണര്‍ന്നാലും വേദാന്ത നായികേ
അമ്മേ അഭയാംബികേ
ചോറ്റാനിക്കരയിലെ വരദാംബികേ (അമ്മേ )
വില്ല്വമംഗലത്തിനു ദര്‍ശനം നല്‍കിയ
വിശ്വമാനോഹരി ജ്യോതിസ്വരൂപിണി
കലിയുഗതിമിരത്തില്‍ കണിയായ് ശോഭ നീ
ജ്വലിക്കുക മേല്‍ക്കുമേല്‍ സത്യമായ് ശക്തിയായ്
അമ്മേ അഭയാംബികേ
ചോറ്റാനിക്കരയിലെ വരദാംബികേ (അമ്മേ )