Amme abhayam taru

അമ്മേ അഭയം തരു
Work
Year
Language

അമ്മേ അഭയം തരൂ അമ്മേ അഭയം തരൂ
ഇരുള്‍ മൂടുമെന്‍റെ കണ്ണുകളില്‍ ദീപമാണ് നീ
തണല്‍ തേടി തേടി ഞാനലയും തീരമാണ് നീ
ഇരുള്‍ മൂടുമെന്‍റെ കണ്ണുകളില്‍ ദീപമാണ് നീ

തളിരായി മണ്ണില്‍ ഞാന്‍ പിറന്നു പൂവണിഞ്ഞതും (2)
കരുണാമയീ നിന്‍ മുന്പിലല്ലോ വാടി വീഴ്വതും
എന്‍ വിഷാദ ഭാരം തീര്‍ക്കും ആശ്രയമല്ലേ
ഇരുള്‍ മൂടുമെന്‍റെ കണ്ണുകളില്‍ ദീപമാണ് നീ

തിരുമാറില്‍ നിന്ന് നീ ചുരന്ന സ്നേഹ ധാരയോ (2)
മരുഭൂമിയിതില്‍ ഞാന്‍ നുകരും ദാഹ നീരമ്മേ
പദതാരിലെന്‍റെ ജീവ രക്തം കാഴ്ച വച്ചു ഞാന്‍
ഇരുള്‍ മൂടുമെന്‍റെ കണ്ണുകളില്‍ ദീപമാണ് നീ
തണല്‍ തേടി തേടി ഞാനലയും തീരമാണ് നീ
അമ്മേ അഭയം തരൂ

amme abhayaṁ tarū amme abhayaṁ tarū
iruḽ mūḍumĕnṟĕ kaṇṇugaḽil dībamāṇ nī
taṇal teḍi teḍi ñānalayuṁ tīramāṇ nī
iruḽ mūḍumĕnṟĕ kaṇṇugaḽil dībamāṇ nī

taḽirāyi maṇṇil ñān piṟannu pūvaṇiññaduṁ (2)
karuṇāmayī nin munpilallo vāḍi vīḻvaduṁ
ĕn viṣāda bhāraṁ tīrkkuṁ āśrayamalle
iruḽ mūḍumĕnṟĕ kaṇṇugaḽil dībamāṇ nī

tirumāṟil ninn nī suranna sneha dhārayo (2)
marubhūmiyidil ñān nugaruṁ dāha nīramme
padadārilĕnṟĕ jīva raktaṁ kāḻsa vaccu ñān
iruḽ mūḍumĕnṟĕ kaṇṇugaḽil dībamāṇ nī
taṇal teḍi teḍi ñānalayuṁ tīramāṇ nī
amme abhayaṁ tarū