Ammayum nanmayum

അമ്മയും നന്മയും
Year
Language

അമ്മയും നന്മയുമൊന്നാണ്
ഞങ്ങളും നിങ്ങളുമൊന്നാണ്
അറ്റമില്ലാത്തൊരീ ജീവിതപ്പാതയില്‍
ഒറ്റയല്ലൊറ്റയല്ലൊറ്റയല്ല - ആരും
ഒറ്റയല്ലൊറ്റയല്ലൊറ്റയല്ല...
(അമ്മയും)

ഒറ്റയായൊന്നുമില്ലൊന്നുമില്ല
ഒന്നു മറ്റൊന്നിന്‍ തുടര്‍ച്ചയല്ലോ
ഒറ്റയ്ക്കു വന്നു പിറക്കുന്നുവെങ്കിലും
മര്‍ത്ത്യര്‍ നാം എല്ലാരും ഒന്നാണ്
(അമ്മയും)

നിറവും മണവും വേറെയാണെങ്കിലും
മലരായ മലരൊക്കെ മലരാണ്
ഒഴുകുന്ന നാടുകള്‍ വേറെയാണെങ്കിലും
പുഴയായ പുഴയൊക്കെ പുഴയാണ്
(അമ്മയും)

ജീവിതപ്പൂവിന്‍ സുഗന്ധം സ്നേഹം
ആ ഗന്ധമാവുക നാമെല്ലാം
സ്നേഹമായ് നന്മയായ്
ഈ ലോകം സുന്ദരമാക്കുക നാം
(അമ്മയും)

ammayuṁ nanmayumŏnnāṇ
ñaṅṅaḽuṁ niṅṅaḽumŏnnāṇ
aṭramillāttŏrī jīvidappādayil
ŏṭrayallŏṭrayallŏṭrayalla - āruṁ
ŏṭrayallŏṭrayallŏṭrayalla...
(ammayuṁ)

ŏṭrayāyŏnnumillŏnnumilla
ŏnnu maṭrŏnnin duḍarscayallo
ŏṭraykku vannu piṟakkunnuvĕṅgiluṁ
marttyar nāṁ ĕllāruṁ ŏnnāṇ
(ammayuṁ)

niṟavuṁ maṇavuṁ veṟĕyāṇĕṅgiluṁ
malarāya malarŏkkĕ malarāṇ
ŏḻugunna nāḍugaḽ veṟĕyāṇĕṅgiluṁ
puḻayāya puḻayŏkkĕ puḻayāṇ
(ammayuṁ)

jīvidappūvin sugandhaṁ snehaṁ
ā gandhamāvuga nāmĕllāṁ
snehamāy nanmayāy
ī logaṁ sundaramākkuga nāṁ
(ammayuṁ)