അമ്മയെ കളിപ്പിയ്ക്കാന്‍(ശോകം)
അമ്മയെക്കളിപ്പിക്കാൻ തെമ്മാടി വേഷം കെട്ടും
അമ്പാടിക്കണ്ണനുണ്ണി നീയല്ലയോ
കൃഷ്ണാ നീയല്ലയോ (അമ്മയെ..)
ആകുലമകറ്റുവാൻ ശ്രീഹരിയെന്മനസ്സാം
ഗോകുലമിതിലെന്നും കളിച്ചീടേണം (അമ്മയെ...)
ജീവിതമാം വൃന്ദാവനിയിൽ
പൂവുകളാം ഞങ്ങൾ നിന്റെ
ചേവടിയിൽ പൂജയ്ക്കായ്പ്പതിച്ചീടേണം
ഹൃദയത്തിൻ കാളിന്ദിയിൽ കദനത്തിൻ കാളിയ സർപ്പം
പുളയുമ്പോൾ ഉണ്ണിക്കൃഷ്ണാ തുണച്ചിടേണം
കൃഷ്ണാ തുണച്ചീടേണം (അമ്മയെ...)
കളിയാശാനവിടുന്നല്ലോ കളി കാണ്മതുമവിടുന്നല്ലോ
തിരശ്ശീല താഴ്ത്തുന്നവനും ഭവാനല്ലയോ
കൃഷ്ണാ ഭവാനല്ലയോ
കണ്ണീരും ചിരിയും കരകൾ കളിത്തോണി
ഞങ്ങളുടെ ജീവൻ
കടത്തുന്ന തോണിക്കാരൻ നീയല്ലയോ
കൃഷ്ണാ നീയല്ലയോ
ammayĕkkaḽippikkān dĕmmāḍi veṣaṁ kĕṭṭuṁ
ambāḍikkaṇṇanuṇṇi nīyallayo
kṛṣṇā nīyallayo (ammayĕ..)
āgulamagaṭruvān śrīhariyĕnmanassāṁ
gogulamidilĕnnuṁ kaḽiccīḍeṇaṁ (ammayĕ...)
jīvidamāṁ vṛndāvaniyil
pūvugaḽāṁ ñaṅṅaḽ ninṟĕ
sevaḍiyil pūjaykkāyppadiccīḍeṇaṁ
hṛdayattin kāḽindiyil kadanattin kāḽiya sarppaṁ
puḽayumboḽ uṇṇikkṛṣṇā tuṇacciḍeṇaṁ
kṛṣṇā tuṇaccīḍeṇaṁ (ammayĕ...)
kaḽiyāśānaviḍunnallo kaḽi kāṇmadumaviḍunnallo
tiraśśīla tāḻttunnavanuṁ bhavānallayo
kṛṣṇā bhavānallayo
kaṇṇīruṁ siriyuṁ karagaḽ kaḽittoṇi
ñaṅṅaḽuḍĕ jīvan
kaḍattunna toṇikkāran nīyallayo
kṛṣṇā nīyallayo