Ammayallaadoru daivamundo

അമ്മയല്ലാതൊരു ദൈവമുണ്ടോ
Year
Language

അമ്മയല്ലാതൊരു ദൈവമുണ്ടോ?
അതിലും വലിയൊരു കോവിലുണ്ടോ?
കാലം മറക്കാത്ത ത്യാഗമല്ലേ അമ്മ
കാണപ്പെടുന്നതാം ദൈവമല്ലേ?
അമ്മേ... അമ്മേ... അമ്മേ....

തികഞ്ഞഭാരവും പൂവായ് കാണും
നിറഞ്ഞ നോവിലും നിര്‍വൃതി കൊള്ളും
കനവിന്‍ കാഞ്ചന തൊട്ടിലൊരുക്കും
കല്യാണിരാഗം പാടിയുറക്കും

രാരിരാരോ.. രാരാരിരോ‍...

സര്‍വ്വവും മറക്കും കോടതിയമ്മ
സത്യപ്രഭതന്‍ സന്നിധിയമ്മ
സ്നേഹസാരം നീതന്നെയല്ലേ?
സേവനഭാവം നിന്‍ പ്രാണനല്ലേ?
അമ്മേ... അമ്മേ അമ്മേ......

ammayallādŏru daivamuṇḍo?
adiluṁ valiyŏru koviluṇḍo?
kālaṁ maṟakkātta tyāgamalle amma
kāṇappĕḍunnadāṁ daivamalle?
amme... amme... amme....

tigaññabhāravuṁ pūvāy kāṇuṁ
niṟañña noviluṁ nirvṛti kŏḽḽuṁ
kanavin kāñjana tŏṭṭilŏrukkuṁ
kalyāṇirāgaṁ pāḍiyuṟakkuṁ

rārirāro.. rārāriro...

sarvvavuṁ maṟakkuṁ koḍadiyamma
satyaprabhadan sannidhiyamma
snehasāraṁ nīdannĕyalle?
sevanabhāvaṁ nin prāṇanalle?
amme... amme amme......