Ammamaare visakkunnu

അമ്മമാരേ വിശക്കുന്നു
Year
Language

അമ്മമാരേ വിശക്കുന്നു അഞ്ചുപൈസ തരണേ
വയറുകത്തിപ്പുകയുന്നു വരണ്ട നാവും കുഴയുന്നു
കുടിക്കാനിത്തിരി കഞ്ഞി വേണം
ഉടുക്കാനൊരുമുഴം തുണിവേണം
അമ്മമാരേ വിശക്കുന്നു അഞ്ചുപൈസ തരണേ...

ഞങ്ങളെ ദൈവം കൈവെടിഞ്ഞു
ഞങ്ങളനാഥരായ് പെരുവഴിയില്‍
(ഞങ്ങളെ ദൈവം.....)
ഞങ്ങളെ ദേവിയും കൈവെടിഞ്ഞു
ഞങ്ങടമ്മയും പോയ്മറഞ്ഞു
കരച്ചില്‍ ഞങ്ങള്‍ക്കു പാട്ടായി ഇന്നു
കണ്ണീരു ഞങ്ങള്‍ക്കു കൂട്ടായി

അമ്മമാരേ വിശക്കുന്നു അഞ്ചുപൈസ തരണേ...

ഞങ്ങളെ നോക്കാനാകാശം
നക്ഷത്രം തേടുന്ന മൈതാനം
(ഞങ്ങളെ....)
എച്ചിലും ഞങ്ങള്‍ക്കൊരോണസദ്യ
പിച്ചയെടുക്കുന്ന നായ്ക്കള്‍ ഞങ്ങള്‍
തെരുവു ഞങ്ങള്‍ക്കു വീടായി ഇന്നു
ഇരുട്ടു ഞങ്ങള്‍ക്കു കൂട്ടാ‍യി...

അമ്മമാരേ വിശക്കുന്നു അഞ്ചുപൈസ തരണേ...

ammamāre viśakkunnu añjubaisa taraṇe
vayaṟugattippugayunnu varaṇḍa nāvuṁ kuḻayunnu
kuḍikkānittiri kaññi veṇaṁ
uḍukkānŏrumuḻaṁ tuṇiveṇaṁ
ammamāre viśakkunnu añjubaisa taraṇe...

ñaṅṅaḽĕ daivaṁ kaivĕḍiññu
ñaṅṅaḽanātharāy pĕruvaḻiyil
(ñaṅṅaḽĕ daivaṁ.....)
ñaṅṅaḽĕ deviyuṁ kaivĕḍiññu
ñaṅṅaḍammayuṁ poymaṟaññu
karaccil ñaṅṅaḽkku pāṭṭāyi innu
kaṇṇīru ñaṅṅaḽkku kūṭṭāyi

ammamāre viśakkunnu añjubaisa taraṇe...

ñaṅṅaḽĕ nokkānāgāśaṁ
nakṣatraṁ teḍunna maidānaṁ
(ñaṅṅaḽĕ....)
ĕcciluṁ ñaṅṅaḽkkŏroṇasadya
piccayĕḍukkunna nāykkaḽ ñaṅṅaḽ
tĕruvu ñaṅṅaḽkku vīḍāyi innu
iruṭṭu ñaṅṅaḽkku kūṭṭāyi...

ammamāre viśakkunnu añjubaisa taraṇe...