Ammadan kanninamrtam

അമ്മതൻ കണ്ണിനമൃതം
Work
Year
Language

അമ്മതന്‍ കണ്ണിനമൃതം -പോയ
ജന്മത്തു ചെയ്ത സുകൃതം
അമ്പിളിപ്പൊന്‍കുടം വന്നു -എന്റെ
തങ്കക്കുടമായ് പിറന്നു

താളം പിടിയ്ക്കുന്ന കൈകള്‍ - മിന്നും
താമരപ്പൂവിതള്‍ പോലെ
പൊന്നിന്‍ ചിലമ്പിട്ട കാല്‍കള്‍ - രണ്ടു
ചെമ്പകപ്പൂവുകള്‍ പോലെ

വാക്കുകളില്ലാത്ത വായില്‍ നിന്നും
വാസനത്തേന്‍ നീരൊഴുകും
കാല്‍ വിരലുണ്ണുന്ന നേരം -കവിള്‍
പൂവില്‍ മഴവില്ലുതിരും

പിച്ചനടക്കുമ്പോള്‍ നെഞ്ചില്‍ - മോഹം
പിച്ചകവല്ലിപടര്‍ത്തും
വാടാത്ത സ്വപ്നവസന്തം - എന്റെ
പ്രാണനില്‍ പൂത്തസുഗന്ധം

ammadan kaṇṇinamṛtaṁ -poya
janmattu sĕyda sukṛtaṁ
ambiḽippŏnkuḍaṁ vannu -ĕnṟĕ
taṅgakkuḍamāy piṟannu

tāḽaṁ piḍiykkunna kaigaḽ - minnuṁ
tāmarappūvidaḽ polĕ
pŏnnin silambiṭṭa kālgaḽ - raṇḍu
sĕmbagappūvugaḽ polĕ

vākkugaḽillātta vāyil ninnuṁ
vāsanatten nīrŏḻuguṁ
kāl viraluṇṇunna neraṁ -kaviḽ
pūvil maḻavilludiruṁ

piccanaḍakkumboḽ nĕñjil - mohaṁ
piccagavallibaḍarttuṁ
vāḍātta svapnavasandaṁ - ĕnṟĕ
prāṇanil pūttasugandhaṁ