Ambilippoovattam [M]

അമ്പിളിപ്പൂവട്ടം [M]
Year
Language

അമ്പിളിപ്പൂവട്ടം പൊന്നുരുളി
നാല്‍പ്പാമരം കൊണ്ട് കിളിവാതില്‍
വീട്ടിന്നകത്തെ പൂമുറ്റത്തുണ്ടേ
താനേ വളര്‍ന്നൊരു മന്ദാരം
മന്ദാരക്കൊമ്പത്ത് പാറിക്കളിക്കണ
പൂത്തുമ്പിപ്പെണ്ണിനെ അറിയാമോ
നിങ്ങള്‍ക്കറിയാമോ നിങ്ങള്‍ക്കറിയാമോ

കളിത്തോഴിമാരൊത്തു തിരിതെറുത്തു
ഭഗവതിക്കെട്ടില്‍ വിളക്കുവച്ചു
കളിത്തോഴിമാരൊത്തു തിരിതെറുത്തു അവള്‍
ഭഗവതിക്കെട്ടില്‍ വിളക്കുവച്ചു
കയ്യാലനാലിലും പായാരമോതി
അവരോടുമിവരോടും പതം പറഞ്ഞു
ഒരുപാടൊരുപാടു സ്വപ്നം കണ്ടവൾ
ആയിരം പൂക്കളില്‍ തപസ്സിരുന്നു
അമ്പിളിപ്പൂവട്ടം.....

പുതുമഴത്തെളിയിലെ കുളിരാം കുളിരെ
പെണ്ണിനണിയാന്‍ ആവണി നിലാക്കോടി
കൊലുസിട്ട കണങ്കാല്‍ കിലുകിലുങ്ങുമ്പോള്‍
കരിക്കാടിപ്പാടത്തെ ഞാറ്റുവേല
അരികത്തു വന്നൊന്നു കൊഞ്ചിയാലോ
അവളുടെ കിളിമൊഴി തിരുവാതിര
അമ്പിളിപ്പൂവട്ടം......

ambiḽippūvaṭṭaṁ pŏnnuruḽi
nālppāmaraṁ kŏṇḍ kiḽivādil
vīṭṭinnagattĕ pūmuṭrattuṇḍe
tāne vaḽarnnŏru mandāraṁ
mandārakkŏmbatt pāṟikkaḽikkaṇa
pūttumbippĕṇṇinĕ aṟiyāmo
niṅṅaḽkkaṟiyāmo niṅṅaḽkkaṟiyāmo

kaḽittoḻimārŏttu tiridĕṟuttu
bhagavadikkĕṭṭil viḽakkuvaccu
kaḽittoḻimārŏttu tiridĕṟuttu avaḽ
bhagavadikkĕṭṭil viḽakkuvaccu
kayyālanāliluṁ pāyāramodi
avaroḍumivaroḍuṁ padaṁ paṟaññu
ŏrubāḍŏrubāḍu svapnaṁ kaṇḍavaḽ
āyiraṁ pūkkaḽil tabassirunnu
ambiḽippūvaṭṭaṁ.....

pudumaḻattĕḽiyilĕ kuḽirāṁ kuḽirĕ
pĕṇṇinaṇiyān āvaṇi nilākkoḍi
kŏlusiṭṭa kaṇaṅgāl kilugiluṅṅumboḽ
karikkāḍippāḍattĕ ñāṭruvela
arigattu vannŏnnu kŏñjiyālo
avaḽuḍĕ kiḽimŏḻi tiruvādira
ambiḽippūvaṭṭaṁ......