Ambilippolibole tirunetri

അമ്പിളിപ്പൊളിപോലെ തിരുനെറ്റി
Work
Year
Language

അമ്പിളി പൊളി പോലെ തെളി നെറ്റി
അതില്‍ കുമ്പള കുരു പോലെ കുറി തൊട്ട്
നീ അന്നണഞ്ഞപ്പോള്‍ ഉണര്‍ന്നൂ മോഹത്തിന്‍
കുമ്പള വള്ളിയില്‍ ഒരു മൊട്ട്
ആണ്‍ പൂവോ അതു പെണ്‍ പൂവോ (അമ്പിളി...)

പരിണയ മാല്യത്തിന്‍ പരിമളമുതിര്‍ക്കുന്ന
പരിമൃദു സ്വപ്നത്തിന്‍ താഴ്വരയില്‍ (പരിണയ...)
നിന്‍ നീലമിഴിയുടെ നിറദീപനാളത്തില്‍
നിര്‍വൃതി പൂവായ് വിടരും ഞാനൊരു
നിര്‍വൃതി പൂവായ് വിടരും ഞാന്‍ (അമ്പിളി....)

പ്രിയതരമൊരു പാട്ടിന്‍ പൊന്മണി തേരേറി
നമ്മളിന്നണഞ്ഞൊരീ നികുഞ്ജത്തില്‍ (പ്രിയതമൊരു...)
പൂഞ്ചോല തഴുകുന്ന പുളിനത്തിന്‍ മാര്‍ത്തട്ടില്‍
പ്രണയത്തിന്‍ പൂന്തേനായ്‌ നുരയും ഞാന്‍ ഹൃദ്യ
പ്രണയത്തിന്‍ പൂന്തേനായ്‌ നുരയും ഞാന്‍ (അമ്പിളി.... [2])

ambiḽi pŏḽi polĕ tĕḽi nĕṭri
adil kumbaḽa kuru polĕ kuṟi tŏṭṭ
nī annaṇaññappoḽ uṇarnnū mohattin
kumbaḽa vaḽḽiyil ŏru mŏṭṭ
āṇ pūvo adu pĕṇ pūvo (ambiḽi...)

pariṇaya mālyattin parimaḽamudirkkunna
parimṛdu svapnattin dāḻvarayil (pariṇaya...)
nin nīlamiḻiyuḍĕ niṟadībanāḽattil
nirvṛti pūvāy viḍaruṁ ñānŏru
nirvṛti pūvāy viḍaruṁ ñān (ambiḽi....)

priyadaramŏru pāṭṭin pŏnmaṇi tereṟi
nammaḽinnaṇaññŏrī niguñjattil (priyadamŏru...)
pūñjola taḻugunna puḽinattin mārttaṭṭil
praṇayattin pūndenāy‌ nurayuṁ ñān hṛdya
praṇayattin pūndenāy‌ nurayuṁ ñān (ambiḽi.... [2])