Ambilimaaman pidicca

അമ്പിളിമാമന്‍ പിടിച്ച
Work
Year
Language

അമ്പിളിമാമന്‍ പിടിച്ച മുയലിനു്
കൊമ്പെത്രയുണ്ടെന്നറിയാമോ
ആകാശം വരെ പോകാമോ -നിന
ക്കാകാമെങ്കിലൊന്നെണ്ണി നോക്ക്
(അമ്പിളിമാമന്‍)

പട്ടു ചിറകുകള്‍ കെട്ടിത്തരാം - മണി
ക്കുട്ടാ നീയൊന്നു പോകാമോ
പറ്റുമെന്നാകിലാ കേമനെക്കൂടെ
തട്ടിക്കൊണ്ടിങ്ങു പോരാമോ
(അമ്പിളിമാമന്‍)

ആദ്യം നീ ചെന്നു തൊട്ടു വിളിച്ചാല്‍
അപ്പൂപ്പന്‍ നിന്റെ കൂടെ വരും
ആദ്യം നീ ചെന്നു കൈ നീട്ടി നിന്നാല്‍
പൊന്നിന്റെ താലം നിനക്കു തരും
(അമ്പിളിമാമന്‍)

പൊന്നിന്‍ തളികയിലേറി നീയൊരു‌
മന്നനെപ്പോലെ മടങ്ങി വരും
മാലയും ചെണ്ടുമായ് നിന്നെയെതിരേല്‍ക്കാന്‍
മാലോകരൊക്കെയുമോടി വരും
(അമ്പിളിമാമന്‍)

ambiḽimāman piḍicca muyalinu്
kŏmbĕtrayuṇḍĕnnaṟiyāmo
āgāśaṁ varĕ pogāmo -nina
kkāgāmĕṅgilŏnnĕṇṇi nokk
(ambiḽimāman)

paṭṭu siṟagugaḽ kĕṭṭittarāṁ - maṇi
kkuṭṭā nīyŏnnu pogāmo
paṭrumĕnnāgilā kemanĕkkūḍĕ
taṭṭikkŏṇḍiṅṅu porāmo
(ambiḽimāman)

ādyaṁ nī sĕnnu tŏṭṭu viḽiccāl
appūppan ninṟĕ kūḍĕ varuṁ
ādyaṁ nī sĕnnu kai nīṭṭi ninnāl
pŏnninṟĕ tālaṁ ninakku taruṁ
(ambiḽimāman)

pŏnnin daḽigayileṟi nīyŏru‌
mannanĕppolĕ maḍaṅṅi varuṁ
mālayuṁ sĕṇḍumāy ninnĕyĕdirelkkān
mālogarŏkkĕyumoḍi varuṁ
(ambiḽimāman)