Ambilimaamaa vaa vaa

അമ്പിളിമാമാ വാ വാ
Work
Year
Language

അമ്പിളിമാമാ വാ വാ
അന്‍പൊടരികില്‍ വാ വാ
തംബുരു മീട്ടി താരാട്ടുപാടാന്‍
തങ്കനിലാവേ വാ വാ

നെഞ്ചിലെ വേദനയറിയാതെ
പുഞ്ചിരി തൂവുകയാണോ
കരളില്‍ മിഴിനീര്‍ വീഴുമ്പോള്‍
കണ്ടുരസിക്കുകയാണോ നീ?

വാനിലെ രാജകുമാരികളെ
പാടിയുറക്കാറില്ലേ നീ?
താഴോട്ടു വന്നെന്‍ കുഞ്ഞിനെ
താരാട്ടു പാടിയുറക്കാമോ?

ambiḽimāmā vā vā
anpŏḍarigil vā vā
taṁburu mīṭṭi tārāṭṭubāḍān
taṅganilāve vā vā

nĕñjilĕ vedanayaṟiyādĕ
puñjiri tūvugayāṇo
karaḽil miḻinīr vīḻumboḽ
kaṇḍurasikkugayāṇo nī?

vānilĕ rājagumārigaḽĕ
pāḍiyuṟakkāṟille nī?
tāḻoṭṭu vannĕn kuññinĕ
tārāṭṭu pāḍiyuṟakkāmo?