Ambilimaama

അമ്പിളിമാമ
Year
Language

അമ്പിളിമാമാ... അമ്പിളിമാമാ....
അമ്മിണിപ്പൈതലിന്നമ്മയെക്കണ്ടോ
ഓമനച്ചുണ്ടില്‍ പുഞ്ചിരിയുണ്ടോ
കണ്മണി കണ്ണിലും കണ്ണുനീരുണ്ടോ
കാരിയം ചൊല്ലാമോ അമ്പിളിമാമാ

കൂട്ടിനിളം‌കിളി താമരപ്പൈങ്കിളി
കൂടണയാന്‍ വരുമോ...
ഉള്ളിലെ നൊമ്പരം ചൊല്ലിയാല്‍ തീരുമോ
വേദനയും സുഖമോ...
തേനലച്ചിറയിലെ വേഴാമ്പലിനൊരു
ഗാനം പാടാന്‍ മോഹം...
ഇരുള്‍ മൂട്ടും കാട്ടില്‍ കാണാമരിയൊരു
മിന്നാമിന്നിത്താരം, കൂടെ വരില്ലേ നീ
(അമ്പിളിമാമാ)

തീക്കനല്‍ നെഞ്ചുമായ് നിന്റെ പൊന്നച്‌ഛനെ
കാറ്റലകള്‍ തൊടുമോ...
കുഞ്ഞുകാല്‍പ്പാടുകള്‍ക്കുമ്മവച്ചീടുവാന്‍
വെണ്ണിലാവും വരുമോ....
കല്ലിനുമുള്ളില്‍ കണ്ണീരുണ്ടാം
കരയല്ലേ നീ പൊന്നേ.....
ഇതള്‍ മിഴിയുണ്ടെങ്കില്‍ കരളുണ്ടെങ്കില്‍
കണ്ടാലറിയാം നിന്നെ, പാലൊളി മുത്തല്ലേ നീ
(അമ്പിളിമാമാ)

ambiḽimāmā... ambiḽimāmā....
ammiṇippaidalinnammayĕkkaṇḍo
omanaccuṇḍil puñjiriyuṇḍo
kaṇmaṇi kaṇṇiluṁ kaṇṇunīruṇḍo
kāriyaṁ sŏllāmo ambiḽimāmā

kūṭṭiniḽaṁ‌kiḽi tāmarappaiṅgiḽi
kūḍaṇayān varumo...
uḽḽilĕ nŏmbaraṁ sŏlliyāl tīrumo
vedanayuṁ sukhamo...
tenalacciṟayilĕ veḻāmbalinŏru
gānaṁ pāḍān mohaṁ...
iruḽ mūṭṭuṁ kāṭṭil kāṇāmariyŏru
minnāminnittāraṁ, kūḍĕ varille nī
(ambiḽimāmā)

tīkkanal nĕñjumāy ninṟĕ pŏnnac‌shanĕ
kāṭralagaḽ tŏḍumo...
kuññugālppāḍugaḽkkummavaccīḍuvān
vĕṇṇilāvuṁ varumo....
kallinumuḽḽil kaṇṇīruṇḍāṁ
karayalle nī pŏnne.....
idaḽ miḻiyuṇḍĕṅgil karaḽuṇḍĕṅgil
kaṇḍālaṟiyāṁ ninnĕ, pālŏḽi muttalle nī
(ambiḽimāmā)