Ambilikkalayedo

അമ്പിളിക്കലയേതോ
Work
Year
Language

അമ്പിളിക്കലയൊരു നൊമ്പരപ്പാടോ
അംബരച്ചരിവിലെ അന്‍പിന്റെ കൂടോ
നെഞ്ചിലെ ചിലമ്പുന്ന പൊന്‍‌ചിലങ്കേ
കൊഞ്ചുവാന്‍ മറന്നതു നീയറിഞ്ഞോ

(അമ്പിളിക്കല)

കരളിലെ കനലില്‍ വസന്തങ്ങള്‍ കരിഞ്ഞു
കിളി പറന്നകന്നു കൂടറിയാതെ
പിരിയുമ്പോള്‍ നക്ഷത്രമിഴി നിറയും
സ്വപ്‌നങ്ങള്‍ എന്നിനി തിരികെവരും

(അമ്പിളിക്കല)

മനസ്സിലെ മോഹത്തിന്‍ മാലാഖ നീയൊരു
മുകിലോ മുത്തോ കണികണ്ടുണരും
മുകിലെങ്കില്‍ മാറത്ത് പെയ്‌തൊഴിയും
മുത്തെങ്കില്‍ മോതിരവിരലണിയും

(അമ്പിളിക്കല)

ambiḽikkalayŏru nŏmbarappāḍo
aṁbaraccarivilĕ anpinṟĕ kūḍo
nĕñjilĕ silambunna pŏn‌silaṅge
kŏñjuvān maṟannadu nīyaṟiñño

(ambiḽikkala)

karaḽilĕ kanalil vasandaṅṅaḽ kariññu
kiḽi paṟannagannu kūḍaṟiyādĕ
piriyumboḽ nakṣatramiḻi niṟayuṁ
svap‌naṅṅaḽ ĕnnini tirigĕvaruṁ

(ambiḽikkala)

manassilĕ mohattin mālākha nīyŏru
mugilo mutto kaṇigaṇḍuṇaruṁ
mugilĕṅgil māṟatt pĕy‌tŏḻiyuṁ
muttĕṅgil modiraviralaṇiyuṁ

(ambiḽikkala)