അമ്പിളി പൂമാരനോ സുന്ദരനാം മജ്നുവോ
നീ മധുചഷകവുമായ് വാ
കൊഞ്ചി നിൽക്കും മൈനയോ നെഞ്ചലിയും ലൈലയോ
നീ സുഖലഹരിയുമായ് വാ
മലർ മിഴി കാണുമ്പോൾ മയിലുകളാടുന്നു ഓ..ഓ..ഓ..
നീ വരില്ലേ വസന്തം തരില്ലേ
(അമ്പിളി പൂമാരനോ ….)
സല്ലാപ നൗകയിൽ ചന്ദ്രമണി പൊയ്കയിൽ
അല്ലിമണി പൂ തിരഞ്ഞു നീയണഞ്ഞ വേളയിൽ
ആദ്യാനുരാഗമാം നെയ് വിളക്കുമായ് ഞാൻ
ആരെയാരെ കാത്തിരുന്നു മുത്തു കൊണ്ടു മൂടുവാൻ
അഞ്ചിതൾ പുഞ്ചിരി കൊഞ്ചലിൽ പഞ്ചമം ചിന്തുമെന്റെ പൊന്നേ
എന്റെ നെഞ്ചിൽ വീണലിഞ്ഞ വീണാനാദമേ
തീരാദാഹങ്ങൾ തിരിയുഴിയും മോഹമേ
(അമ്പിളി പൂമാരനോ ….)
മനസ്സിൻ കടം മഹാസാഗരം
തിരക്കൈകളിൽ നമുക്കും സുഖം
നനഞ്ഞെത്തിയോ മഴക്കാറ്റുകൾ
നിലയ്ക്കില്ല പോൽ സഖീ ഓർമ്മകൾ
വനലതയുടെ മുടി തഴുകിയ മധു പൗർണ്ണമി
പ്രിയതരമൊരു മദലഹരിയിൽ ഒഴുകുന്നു നീ
സിരകളിലിതു ഹിന്ദോളം ചൊടിയിതളിനു സിന്ദൂരം
നഖമുനയുടെ വൈഡൂര്യം നവവധുവിനു സമ്മാനം
രാവല്ലയോ നിലാവല്ലയോ
രാഗം താനം പാടാൻ ഞാനും നീയും മാത്രം
(അമ്പിളി പൂമാരനോ ….)