Ambili maamanumundallo (M)

അമ്പിളി മാമനുമുണ്ടല്ലോ (M)
Work
Year
Language

അമ്പിളിമാമനുമുണ്ടല്ലോ ആര്യന്‍ സൂര്യനുണ്ടല്ലോ (2)
അമ്പലക്കണ്ണനുമുണ്ടല്ലോ അക്കരമാരനുമുണ്ടല്ലോ
പത്തരമാറ്റിന്‍ താലിയൊരുക്കണതാരാണു
മുത്തുവിളക്കിന്നു പുടവ കൊടുക്കണതാരാണു
അവനാരോ അറിയുമ്പോള്‍ വനമാലചാര്‍ത്തിടാം
(അമ്പിളിമാമനുമുണ്ടല്ലോ...)

മിഴിതോരേ കാണാന്‍ അഴകുള്ളവനല്ലേ
പുലര്‍ക്കാല പൂ പുഞ്ചിരി ചൊരിയുന്നവനല്ലേ
ഇളമാറിന്‍ കണ്ണും മൊഴിനീളേ തേനും
ഇളനീരിന്‍ കുളിരും ഇളവേനല്‍പ്പൂ നിറവും
ഉള്ളിലുളൊച്ചിവനല്ലേ കള്ളം പറയല്ലേ
നല്ലതു കണ്ടാലറിയില്ലേ നാണം ചൂടിയില്ലേ
അവനാരോ അറിയുമ്പോള്‍ വനമാലചാര്‍ത്തിടാം
(അമ്പിളിമാമനുമുണ്ടല്ലോ...)

ഒരു കിണ്ണം പാലില്‍ നിറയുന്നവനല്ലേ
നറുതിങ്കള്‍ക്കലപോലേ തെളിയുന്നവനല്ലേ
അലനെയ്യും കാറ്റായി തഴുകുന്നവനല്ലേ
ചിരിമുല്ലത്തളിര്‍മെയ്യില്‍ ചായുന്നവനല്ലേ
വില്ലു കുലച്ചവനല്ലേ വീരനും അവനല്ലേ
പേരു വിളിച്ചവനല്ലേ ചോരനും അവനല്ലേ
അവനാരോ അറിയുമ്പോള്‍ വനമാലചാര്‍ത്തിടാം
(അമ്പിളിമാമനുമുണ്ടല്ലോ...)

ambiḽimāmanumuṇḍallo āryan sūryanuṇḍallo (2)
ambalakkaṇṇanumuṇḍallo akkaramāranumuṇḍallo
pattaramāṭrin dāliyŏrukkaṇadārāṇu
muttuviḽakkinnu puḍava kŏḍukkaṇadārāṇu
avanāro aṟiyumboḽ vanamālasārttiḍāṁ
(ambiḽimāmanumuṇḍallo...)

miḻidore kāṇān aḻaguḽḽavanalle
pularkkāla pū puñjiri sŏriyunnavanalle
iḽamāṟin kaṇṇuṁ mŏḻinīḽe tenuṁ
iḽanīrin kuḽiruṁ iḽavenalppū niṟavuṁ
uḽḽiluḽŏccivanalle kaḽḽaṁ paṟayalle
nalladu kaṇḍālaṟiyille nāṇaṁ sūḍiyille
avanāro aṟiyumboḽ vanamālasārttiḍāṁ
(ambiḽimāmanumuṇḍallo...)

ŏru kiṇṇaṁ pālil niṟayunnavanalle
naṟudiṅgaḽkkalabole tĕḽiyunnavanalle
alanĕyyuṁ kāṭrāyi taḻugunnavanalle
sirimullattaḽirmĕyyil sāyunnavanalle
villu kulaccavanalle vīranuṁ avanalle
peru viḽiccavanalle soranuṁ avanalle
avanāro aṟiyumboḽ vanamālasārttiḍāṁ
(ambiḽimāmanumuṇḍallo...)