Ambalappula paalbaayasam

അമ്പലപ്പുഴ പാൽപായസം
Year
Language

അമ്പലപ്പുഴപ്പാല്‍പ്പായസം
മുമ്പില്‍ത്തുളുമ്പുമീ മന്ദഹാസം
താരുണ്യസ്വപ്നത്തിന്‍ താരാ പരാഗങ്ങള്‍
തോരണം ചാര്‍ത്തുമീ മന്ദഹാസം

അമൃതുമായ് വരും അപ്സരസ്സേ ഞാന്‍
അമരനല്ലൊരു മനുഷ്യപുത്രന്‍
അരമനയില്‍ നിന്നന്തപ്പുരത്തില്‍
ഒരു ജോലിതന്നെന്നെയനുഗ്രഹിക്കൂ‍
ഉദരനിമിത്തം പലവിധവേഷം

മധുവുമായ് വരും മലര്‍മകളേ ഞാന്‍
മധുപനല്ലൊരു കദന ദൂതന്‍
എരിവെയില്‍ തീയില്‍ തീര്‍ഥ ജലത്തിന്‍
ഒരുതുള്ളി തന്നെന്നെയനുഗ്രഹിക്കൂ
ഉദരനിമിത്തം പലവിധവേഷം

ambalappuḻappālppāyasaṁ
mumbilttuḽumbumī mandahāsaṁ
tāruṇyasvapnattin dārā parāgaṅṅaḽ
toraṇaṁ sārttumī mandahāsaṁ

amṛtumāy varuṁ apsarasse ñān
amaranallŏru manuṣyabutran
aramanayil ninnandappurattil
ŏru jolidannĕnnĕyanugrahikkū
udaranimittaṁ palavidhaveṣaṁ

madhuvumāy varuṁ malarmagaḽe ñān
madhubanallŏru kadana dūdan
ĕrivĕyil tīyil tīrdha jalattin
ŏruduḽḽi tannĕnnĕyanugrahikkū
udaranimittaṁ palavidhaveṣaṁ