Ambalakkulannare

അമ്പലക്കുളങ്ങരെ
Year
Language

അമ്പലക്കുളങ്ങരെ കുളിക്കാന്‍ ചെന്നപ്പോള്‍
അയലത്തെ പെണ്ണുങ്ങള്‍ കളിയാക്കി
കല്യാണി കളവാണി പാടിക്കൊണ്ടവരെന്നെ
കല്യാണപ്പെണ്ണിനെ പോല്‍ കളിയാക്കി

അഷ്ടപദി പാട്ടുകള്‍ കേട്ട് ഞാന്‍ നിന്നപ്പോള്‍
അര്‍ത്ഥം വെച്ചവരെന്റെ കവിളില്‍ നുള്ളി
അവരുടെ കഥകളില്‍ ഞാനൊരു രാധയായി
അങ്ങെന്റെ കായാമ്പൂ വര്‍ണ്ണനായി

കള്ളികള്‍ ചിരിച്ചപ്പോള്‍ ഉള്ളിലെ മോഹങ്ങള്‍
എല്ലാം ഞാന്‍ അവരോടു പറഞ്ഞുപോയി
അങ്ങയോടിതുവരെ ചൊല്ലാത്ത കാരിയം
അങ്ങനെ അവരെല്ലാം അറിഞ്ഞുപോയി (അമ്പലക്കുളങ്ങരെ ..)

ambalakkuḽaṅṅarĕ kuḽikkān sĕnnappoḽ
ayalattĕ pĕṇṇuṅṅaḽ kaḽiyākki
kalyāṇi kaḽavāṇi pāḍikkŏṇḍavarĕnnĕ
kalyāṇappĕṇṇinĕ pol kaḽiyākki

aṣṭabadi pāṭṭugaḽ keṭṭ ñān ninnappoḽ
artthaṁ vĕccavarĕnṟĕ kaviḽil nuḽḽi
avaruḍĕ kathagaḽil ñānŏru rādhayāyi
aṅṅĕnṟĕ kāyāmbū varṇṇanāyi

kaḽḽigaḽ siriccappoḽ uḽḽilĕ mohaṅṅaḽ
ĕllāṁ ñān avaroḍu paṟaññuboyi
aṅṅayoḍiduvarĕ sŏllātta kāriyaṁ
aṅṅanĕ avarĕllāṁ aṟiññuboyi (ambalakkuḽaṅṅarĕ ..)