Title (Indic)വാചാലമാകും മൗനം WorkAmbada Njane! Year1985 LanguageMalayalam Credits Role Artist Music MK Arjunan Performer KJ Yesudas Writer Poovachal Khader LyricsMalayalamവാചാലമാകും മൗനം, പ്രിയ- വാക്യങ്ങള്‍ കോര്‍ക്കും നയനം ഇരു കരളുകളില്‍ ഇതളിതളായ് മോഹങ്ങള്‍ വിരിയവേ... (വാചാലമാകും) വ്രീളാലോലം നീളും യാമം ഏകുന്നൂ രോമാഞ്ചം അല്ലില്‍ കനവിന് സ്വര്‍ണ്ണ- ക്കരകള്‍ നെയ്യും നിമിഷമോ സുഖതരളിതം സുമസുരഭിലം ഹൃദയവും ഹൃദയവും തമ്മില്‍ച്ചേരുമ്പോള്‍... (വാചാലമാകും) പൊന്നിന് പൂവാല് മണ്ണില്‍ മാനം നീര്‍ത്തുന്നൂ നീരാളം ഓരോ നിനവിന് വര്‍ണ്ണ- ത്തിരയില്‍ മുങ്ങും നിമിഷമോ മണിമണിമയം മധുമധുരിതം അധരവും അധരവും ഒന്നായ് മാറുമ്പോള്‍... (വാചാലമാകും) Englishvāsālamāguṁ maunaṁ, priya- vākyaṅṅaḽ korkkuṁ nayanaṁ iru karaḽugaḽil idaḽidaḽāy mohaṅṅaḽ viriyave... (vāsālamāguṁ) vrīḽālolaṁ nīḽuṁ yāmaṁ egunnū romāñjaṁ allil kanavin svarṇṇa- kkaragaḽ nĕyyuṁ nimiṣamo sukhadaraḽidaṁ sumasurabhilaṁ hṛdayavuṁ hṛdayavuṁ tammilscerumboḽ... (vāsālamāguṁ) pŏnnin pūvāl maṇṇil mānaṁ nīrttunnū nīrāḽaṁ oro ninavin varṇṇa- ttirayil muṅṅuṁ nimiṣamo maṇimaṇimayaṁ madhumadhuridaṁ adharavuṁ adharavuṁ ŏnnāy māṟumboḽ... (vāsālamāguṁ)