Ambaadikkuttaa

അമ്പാടിക്കുട്ടാ
Year
Language

അമ്പാടിക്കുട്ടാ കണ്ണാ കണ്ണാ
അമ്മയെക്കാണാനൊക്കൂല്ലേ - ഇനി
അമ്മയെക്കാണാനൊക്കൂല്ലേ (അമ്പാടിക്കുട്ടാ)

മറ്റാരും കാണാതെ കെട്ടിപ്പിടിച്ചൊരു
മുത്തം കൊടുക്കാന്‍ പറ്റൂല്ലേ ഒരു
മുത്തം കൊടുക്കാന്‍ പറ്റൂല്ലേ (അമ്പാടിക്കുട്ടാ)

കുട്ടിക്കളിയിലെന്നമ്മതന്‍ മാറത്തു
കുത്തിമറിയാന്‍ ഒക്കൂല്ലേ - ഇനി
കുത്തിമറിയാന്‍ ഒക്കൂല്ലേ
താമരപ്പൂവൊത്ത ചുണ്ടുകൊണ്ടമ്മ
താരാട്ടു പാടുന്നതെന്നാണ് - ഇനി
താരാട്ടു പാടുന്നതെന്നാണ് (അമ്പാടിക്കുട്ടാ)

അമ്മയെശോദയെ കാണാതെയെത്രനാള്‍
പൊന്നുണ്ണികൃഷ്ണാ നീയിരിക്കും എന്റെ
പൊന്നുണ്ണികൃഷ്ണാ നീയിരിക്കും
പാലുതരാം കൃഷ്ണാ വെണ്ണ തരാം കൃഷ്ണാ
പാവം എന്‍ അമ്മയെ കൊണ്ടുവായോ
(അമ്പാടിക്കുട്ടാ)

ambāḍikkuṭṭā kaṇṇā kaṇṇā
ammayĕkkāṇānŏkkūlle - ini
ammayĕkkāṇānŏkkūlle (ambāḍikkuṭṭā)

maṭrāruṁ kāṇādĕ kĕṭṭippiḍiccŏru
muttaṁ kŏḍukkān paṭrūlle ŏru
muttaṁ kŏḍukkān paṭrūlle (ambāḍikkuṭṭā)

kuṭṭikkaḽiyilĕnnammadan māṟattu
kuttimaṟiyān ŏkkūlle - ini
kuttimaṟiyān ŏkkūlle
tāmarappūvŏtta suṇḍugŏṇḍamma
tārāṭṭu pāḍunnadĕnnāṇ - ini
tārāṭṭu pāḍunnadĕnnāṇ (ambāḍikkuṭṭā)

ammayĕśodayĕ kāṇādĕyĕtranāḽ
pŏnnuṇṇikṛṣṇā nīyirikkuṁ ĕnṟĕ
pŏnnuṇṇikṛṣṇā nīyirikkuṁ
pāludarāṁ kṛṣṇā vĕṇṇa tarāṁ kṛṣṇā
pāvaṁ ĕn ammayĕ kŏṇḍuvāyo
(ambāḍikkuṭṭā)