Ambaadi tannilorunni

അമ്പാടി തന്നിലൊരുണ്ണി
Year
Language

അമ്പാടിതന്നിലൊരുണ്ണീ അഞ്ജനക്കണ്ണനാമുണ്ണീ
ഉണ്ണിയ്ക്കു നെറ്റിയില്‍ ഗോപിപ്പൂ
ഉണ്ണിയ്ക്കു മുടിയില്‍ പീലിപ്പൂ

ഉണ്ണിയ്ക്കു തിരുമാറില്‍ വനമാല
ഉണ്ണിയ്ക്കു തൃക്കയ്യില്‍ മുളമുരളി
അരയില്‍ കസവുള്ള പീതാംബരം
അരമണികിങ്ങിണി അരഞ്ഞാണം
ഉണ്ണീ വാ‍ ഉണ്ണാന്‍ വാ‍ കണ്ണനാമുണ്ണീ വാ
അമ്പാടിതന്നിലൊരുണ്ണീ........

ഉണ്ണിയ്ക്കു കണങ്കാലില്‍ പാദസരം
ഉണ്ണിയ്ക്കു പൂമെയ്യില്‍ ഹരിചന്ദനം
വിരലില്‍ പത്തിലും പൊന്മോതിരം
തരിവള മണിവള വൈഡൂര്യം
ഉണ്ണീ വാ ഉറങ്ങാന്‍ വാ കണ്ണനാമുണ്ണീ വാ
അമ്പാടിതന്നിലൊരുണ്ണീ........

ഉണ്ണിയ്ക്കു കളിയ്ക്കാന്‍ വൃന്ദാവനം
ഉണ്ണിയ്ക്കു കുളിയ്ക്കാന്‍ യമുനാജലം
ഒളികണ്‍ പൂ ചാര്‍ത്താന്‍ സഖിരാധാ
യദുകുലരാഗിണി പ്രിയരാധാ
ഉണ്ണീ വാ ഉണര്‍ത്താന്‍ വാ കണ്ണനാമുണ്ണീ വാ
അമ്പാടിതന്നിലൊരുണ്ണീ........

ambāḍidannilŏruṇṇī añjanakkaṇṇanāmuṇṇī
uṇṇiykku nĕṭriyil gobippū
uṇṇiykku muḍiyil pīlippū

uṇṇiykku tirumāṟil vanamāla
uṇṇiykku tṛkkayyil muḽamuraḽi
arayil kasavuḽḽa pīdāṁbaraṁ
aramaṇigiṅṅiṇi araññāṇaṁ
uṇṇī vā uṇṇān vā kaṇṇanāmuṇṇī vā
ambāḍidannilŏruṇṇī........

uṇṇiykku kaṇaṅgālil pādasaraṁ
uṇṇiykku pūmĕyyil harisandanaṁ
viralil pattiluṁ pŏnmodiraṁ
tarivaḽa maṇivaḽa vaiḍūryaṁ
uṇṇī vā uṟaṅṅān vā kaṇṇanāmuṇṇī vā
ambāḍidannilŏruṇṇī........

uṇṇiykku kaḽiykkān vṛndāvanaṁ
uṇṇiykku kuḽiykkān yamunājalaṁ
ŏḽigaṇ pū sārttān sakhirādhā
yadugularāgiṇi priyarādhā
uṇṇī vā uṇarttān vā kaṇṇanāmuṇṇī vā
ambāḍidannilŏruṇṇī........