Ambaadi payyugal [D]

അമ്പാടി പയ്യുകൾ [D]
Year
Language

�ഓ..ഓ..ഓ..ഓ.
അമ്പാടി പയ്യുകള്‍ മേയും കാണാ തീരത്ത്‌ അനുരാഗം മൂളും തത്തമ്മേ
കുഴലൂതും മേഘം മെയ്യില്‍ ചായും നേരത്ത്‌
കുളിരുന്നൊരു കാര്യം ചൊല്ലമോ?
നാടും കാണാം കൂടും കൂട്ടാം
ഈണം പാടാം നാണം ചൂടാം ഓ..
അമ്പാടി പയ്യുകള്‍ മേയും കാണാ തീരത്ത്‌ അനുരാഗം മൂളും തത്തമ്മേ
കുഴലൂതും മേഘം മെയ്യില്‍ ചായും നേരത്ത്‌
കുളിരുന്നൊരു കാര്യം ചൊല്ലമോ?

യദുകുലം അറിയാതൊരു രാവില്‍
കരതലം കവരാന്‍ അണയും ഞാന്‍
പദമലര്‍ തഴുകാന്‍ പനിനീരിന്‍
കുടവുമായ്‌ കുനിയാം തിരുമുന്‍പില്‍
സ്നേഹത്തിന്‍ കൂടാരത്തില്‍ നീയാണല്ലോ?
രാധയ്ക്കീ ജന്മം വര്‍ണത്തേരാണല്ലോ?
നാടും കാണാം കൂടും കൂട്ടാം ആ..
ഈണം പാടം നാണം ചൂടാം ഒഹ്‌..
അമ്പാടി പയ്യുകള്‍ മേയും കാണാ തീരത്ത്‌ അനുരാഗം മൂളും തത്തമ്മേ
കുഴലൂതും മേഘം മെയ്യില്‍ ചായും നേരത്ത്‌
കുളിരുന്നൊരു കാര്യം ചൊല്ലാമോ?

ഇരവുകള്‍ പകലായ്‌ വിരിയില്ലെ?
വിരഹവും മധുരം പകരില്ലെ?
അകിടുകള്‍ നിറയും ഹൃദയങ്ങള്‍
അറിയുമീ പ്രണയം ഉദയങ്ങള്‍
പ്രേമത്തിന്‍ പീലിക്കണ്ണില്‍ നീയാണല്ലോ
ദാഹത്തിന്‍ നെഞ്ചില്‍ നീയെന്‍ പാലാണല്ലൊ
നാടും കാണാം കൂടും കൂട്ടാം
ഈണം പാടം നാണം ചൂടാം ഓ.
അമ്പാടി പയ്യുകള്‍ മേയും കാണാ തീരത്ത്‌ അനുരാഗം മൂളും തത്തമ്മേ
കുഴലൂതും മേഘം മെയ്യില്‍ ചായും നെരത്ത്‌
കുളിരുന്നൊരു കാര്യം ചൊല്ലമോ?

�o..o..o..o.
ambāḍi payyugaḽ meyuṁ kāṇā tīratt‌ anurāgaṁ mūḽuṁ tattamme
kuḻalūduṁ meghaṁ mĕyyil sāyuṁ neratt‌
kuḽirunnŏru kāryaṁ sŏllamo?
nāḍuṁ kāṇāṁ kūḍuṁ kūṭṭāṁ
īṇaṁ pāḍāṁ nāṇaṁ sūḍāṁ o..
ambāḍi payyugaḽ meyuṁ kāṇā tīratt‌ anurāgaṁ mūḽuṁ tattamme
kuḻalūduṁ meghaṁ mĕyyil sāyuṁ neratt‌
kuḽirunnŏru kāryaṁ sŏllamo?

yadugulaṁ aṟiyādŏru rāvil
karadalaṁ kavarān aṇayuṁ ñān
padamalar taḻugān paninīrin
kuḍavumāy‌ kuniyāṁ tirumunpil
snehattin kūḍārattil nīyāṇallo?
rādhaykkī janmaṁ varṇatterāṇallo?
nāḍuṁ kāṇāṁ kūḍuṁ kūṭṭāṁ ā..
īṇaṁ pāḍaṁ nāṇaṁ sūḍāṁ ŏh‌..
ambāḍi payyugaḽ meyuṁ kāṇā tīratt‌ anurāgaṁ mūḽuṁ tattamme
kuḻalūduṁ meghaṁ mĕyyil sāyuṁ neratt‌
kuḽirunnŏru kāryaṁ sŏllāmo?

iravugaḽ pagalāy‌ viriyillĕ?
virahavuṁ madhuraṁ pagarillĕ?
agiḍugaḽ niṟayuṁ hṛdayaṅṅaḽ
aṟiyumī praṇayaṁ udayaṅṅaḽ
premattin pīlikkaṇṇil nīyāṇallo
dāhattin nĕñjil nīyĕn pālāṇallŏ
nāḍuṁ kāṇāṁ kūḍuṁ kūṭṭāṁ
īṇaṁ pāḍaṁ nāṇaṁ sūḍāṁ o.
ambāḍi payyugaḽ meyuṁ kāṇā tīratt‌ anurāgaṁ mūḽuṁ tattamme
kuḻalūduṁ meghaṁ mĕyyil sāyuṁ nĕratt‌
kuḽirunnŏru kāryaṁ sŏllamo?