Amaavaasiyil

അമാവാസിയിൽ
Year
Language

അമാവാസിയില്‍ ചന്ദ്രനെത്തേടും
അരക്കിറുക്കാ എന്റെ മുഴുക്കിറുക്കാ
പുസ്തകപ്പുഴുവായ് മാറാതെ
പഴയഫാദര്‍ പറഞ്ഞതെറ്റു പാടാതെ

പാവം ദൈവം വാക്കുകളായ്
ഭഗവത്ഗീതയിലുറങ്ങുന്നു
ബൈബിളില്‍ ഖുറാനിലുറങ്ങുന്നു
സ്വര്‍ണ്ണപ്പാളികള്‍ പാകിയമാളിക
ചെകുത്താന്‍ ഭൂമിയിലുയര്‍ത്തുന്നു
സത്യസുന്ദരി സന്യാസിനിയായ്
നാടുകള്‍ തോറുമലയുന്നു
നന്മയ്ക്കീലോകത്ത് വിലയെന്ത്
നമുക്ക് പോകാനെന്തുണ്ട്?

കഷ്ടം കോവില്‍ച്ചുമരുകള്‍ പോലും
കറന്‍സിതന്‍ വെളിച്ചത്തില്‍ കിലുങ്ങുന്നു
കസ്തൂരിതന്‍ മണമറിയാതെ
കഴുതകള്‍ കസ്തൂരിചുമക്കുന്നു
ധര്‍മ്മചിന്തകള്‍ നല്ലപടമായ്
ചിത്ര കഥകളില്‍ തൂങ്ങുന്നു
നന്മയ്ക്കീ ലോകത്ത് വിലയെന്ത്
നമുക്കു പോകാനെന്തുണ്ട്?

amāvāsiyil sandranĕtteḍuṁ
arakkiṟukkā ĕnṟĕ muḻukkiṟukkā
pustagappuḻuvāy māṟādĕ
paḻayaphādar paṟaññadĕṭru pāḍādĕ

pāvaṁ daivaṁ vākkugaḽāy
bhagavatgīdayiluṟaṅṅunnu
baibiḽil khuṟāniluṟaṅṅunnu
svarṇṇappāḽigaḽ pāgiyamāḽiga
sĕguttān bhūmiyiluyarttunnu
satyasundari sanyāsiniyāy
nāḍugaḽ toṟumalayunnu
nanmaykkīlogatt vilayĕnt
namukk pogānĕnduṇḍ?

kaṣṭaṁ kovilscumarugaḽ poluṁ
kaṟansidan vĕḽiccattil kiluṅṅunnu
kastūridan maṇamaṟiyādĕ
kaḻudagaḽ kastūrisumakkunnu
dharmmasindagaḽ nallabaḍamāy
sitra kathagaḽil tūṅṅunnu
nanmaykkī logatt vilayĕnt
namukku pogānĕnduṇḍ?