Title (Indic)തണല്‍ വിരിക്കാന്‍ കുട നിവര്‍ത്തും WorkAlolam Year1982 LanguageMalayalam Credits Role Artist Music Ilayaraja Performer S Janaki Writer Kavalam Narayana Panicker LyricsMalayalamതണല്‍ വിരിക്കാന്‍ കുട നിവര്‍ത്തും സൗവര്‍ണ്ണ വസന്തം... തണല്‍ വിരിക്കാന്‍ കുട നിവര്‍ത്തും സൗവര്‍ണ്ണ വസന്തം എന്‍ മഞ്ചാടി മോഹങ്ങള്‍ മഞ്ചാടി മോഹങ്ങള്‍ വിതറി വീഴും വസന്തം തണല്‍ വിരിക്കാന്‍ കുട നിവര്‍ത്തും സൗവര്‍ണ്ണ വസന്തം പൂവിന് ദളങ്ങള്‍ക്കു വിരിയാതെ വയ്യാ കാറ്റിന് താളത്തില്‍ തളിരിനു കുണുങ്ങാതെ വയ്യ (പൂവിന്) അല്ലിതൊന്നു നിറം പൊത്തി പുലരാതെ വയ്യ അല്ലലിന്‍ തന്തികള്ക്കു ആടാതെ വയ്യ (തണല്‍) നിന് കൈ തൊടുന്നേരം കുളിരാതെ വയ്യ എന്റെ പൂന്തേനും ലഹരിയും പകരാതെ വയ്യ (നിന് കൈ) ഉള്ളിന്നുള്ളില് എനിക്കെന്നെ തിരയാതെ വയ്യ ഉണ്മ തന് മുന്നില്‍ വിങ്ങി മാഴ്കാതെ വയ്യ (തണല്‍) Englishtaṇal virikkān kuḍa nivarttuṁ sauvarṇṇa vasandaṁ... taṇal virikkān kuḍa nivarttuṁ sauvarṇṇa vasandaṁ ĕn mañjāḍi mohaṅṅaḽ mañjāḍi mohaṅṅaḽ vidaṟi vīḻuṁ vasandaṁ taṇal virikkān kuḍa nivarttuṁ sauvarṇṇa vasandaṁ pūvin daḽaṅṅaḽkku viriyādĕ vayyā kāṭrin dāḽattil taḽirinu kuṇuṅṅādĕ vayya (pūvin) allidŏnnu niṟaṁ pŏtti pularādĕ vayya allalin dandigaḽkku āḍādĕ vayya (taṇal) nin kai tŏḍunneraṁ kuḽirādĕ vayya ĕnṟĕ pūndenuṁ lahariyuṁ pagarādĕ vayya (nin kai) uḽḽinnuḽḽil ĕnikkĕnnĕ tirayādĕ vayya uṇma tan munnil viṅṅi māḻgādĕ vayya (taṇal)