Alliyaambalaayi taalamendi nee

അല്ലിയാമ്പലായി താലമേന്തി നീ
Work
Year
Language

അല്ലിയാമ്പലായ് താലമേന്തി നീ
വെണ്ണിലാവുപോൽ പുല്‍കിനിന്നു ഞാന്‍
കൈക്കുടന്നയില്‍ സ്വര്‍ണ്ണതാരകം
നിന്റെ മിഴികളില്‍ സ്വപ്നസാഗരം
പൊന്‍വസന്ത ജാലകം നീ തുറന്ന മാത്രയില്‍
വിണ്ണില്‍ നിന്നു മണ്ണില്‍ വന്നിതാ മായാജാലം
പൊന്‍വസന്ത ജാലകം നീ തുറന്ന മാത്രയില്‍
വിണ്ണില്‍ നിന്നു മണ്ണില്‍ വന്നിതാ മായാജാലം

മെയ്യിലൊതുങ്ങി നില്‍ക്കുന്ന നേരം കരളില്‍ പൂമഴ
അഴകിലൊരുങ്ങി നീയൊന്നു നിന്നാല്‍ നിറയും തേന്‍കുടം
അല്ലിയാമ്പലായ് താലമേന്തി നീ
വെണ്ണിലാവുപോൽ പുല്‍കിനിന്നു ഞാന്‍

നിലാവിന്റെ പീലികള്‍ നമുക്കായ് വിരിഞ്ഞുപോയ്
കിനാവിന്റെ ലോകമോ നമുക്കായ് വിടർന്നുപോയ്‌
ഇനിയെന്തിനു പൂത്തുമ്പീ നാണം
ഇനിയെന്തിനു പൂങ്കുരുവീ മൌനം
ഇനിയെന്തിനു പൂത്തുമ്പീ നാണം
ഇനിയെന്തിനു പൂങ്കുരുവീ മൌനം
അരികിലല്ലയോ പ്രണയപൌര്‍ണ്ണമി

മെയ്യിലൊതുങ്ങി നില്‍ക്കുന്ന നേരം കരളില്‍ പൂമഴ
അഴകിലൊരുങ്ങി നീയൊന്നു നിന്നാല്‍ നിറയും തേന്‍കുടം
അല്ലിയാമ്പലായ് താലമേന്തി നീ
വെണ്ണിലാവുപോൽ പുല്‍കിനിന്നു ഞാന്‍

നിറംപൂണ്ട മേടുകള്‍ നമുക്കൊന്നുചേരുവാന്‍
നമുക്കൊന്നു മീട്ടുവാന്‍ ഉഷകാല തംബുരു
ആടാനൊരു മഴവില്ലിന്‍ ഊഞ്ഞാല്‍
നീരാടാനാകാശപ്പൊയ്ക
ആടാനൊരു മഴവില്ലിന്‍ ഊഞ്ഞാല്‍
നീരാടാനാകാശപ്പൊയ്ക
തോഴിമാരുമായ് നീ വരൂ സഖീ........

മെയ്യിലൊതുങ്ങി നില്‍ക്കുന്ന നേരം കരളില്‍ പൂമഴ
അഴകിലൊരുങ്ങി നീയൊന്നു നിന്നാല്‍ നിറയും തേന്‍കുടം
(അല്ലിയാമ്പലായ്.....)

alliyāmbalāy tālamendi nī
vĕṇṇilāvubol pulgininnu ñān
kaikkuḍannayil svarṇṇadāragaṁ
ninṟĕ miḻigaḽil svapnasāgaraṁ
pŏnvasanda jālagaṁ nī tuṟanna mātrayil
viṇṇil ninnu maṇṇil vannidā māyājālaṁ
pŏnvasanda jālagaṁ nī tuṟanna mātrayil
viṇṇil ninnu maṇṇil vannidā māyājālaṁ

mĕyyilŏduṅṅi nilkkunna neraṁ karaḽil pūmaḻa
aḻagilŏruṅṅi nīyŏnnu ninnāl niṟayuṁ tenkuḍaṁ
alliyāmbalāy tālamendi nī
vĕṇṇilāvubol pulgininnu ñān

nilāvinṟĕ pīligaḽ namukkāy viriññuboy
kināvinṟĕ logamo namukkāy viḍarnnuboy‌
iniyĕndinu pūttumbī nāṇaṁ
iniyĕndinu pūṅguruvī maൌnaṁ
iniyĕndinu pūttumbī nāṇaṁ
iniyĕndinu pūṅguruvī maൌnaṁ
arigilallayo praṇayabaൌrṇṇami

mĕyyilŏduṅṅi nilkkunna neraṁ karaḽil pūmaḻa
aḻagilŏruṅṅi nīyŏnnu ninnāl niṟayuṁ tenkuḍaṁ
alliyāmbalāy tālamendi nī
vĕṇṇilāvubol pulgininnu ñān

niṟaṁpūṇḍa meḍugaḽ namukkŏnnuseruvān
namukkŏnnu mīṭṭuvān uṣagāla taṁburu
āḍānŏru maḻavillin ūññāl
nīrāḍānāgāśappŏyga
āḍānŏru maḻavillin ūññāl
nīrāḍānāgāśappŏyga
toḻimārumāy nī varū sakhī........

mĕyyilŏduṅṅi nilkkunna neraṁ karaḽil pūmaḻa
aḻagilŏruṅṅi nīyŏnnu ninnāl niṟayuṁ tenkuḍaṁ
(alliyāmbalāy.....)