Allengilumee kolej pennunnal

അല്ലെങ്കിലുമീ കോളേജ്‌ പെണ്ണുങ്ങള്‍
Work
Year
Language

അല്ലെങ്കിലുമീ കോളേജുപെണ്ണുങ്ങള്‍-
ക്കാരോടുമില്ലൊരു സ്നേഹം
അല്ലെങ്കിലുമീ കോളേജുപെണ്ണുങ്ങള്‍-
ക്കാരോടുമില്ലൊരു സ്നേഹം

ദാഹിക്കും ഹൃദയം കാണാന്‍
അവര്‍ക്കു കണ്ണില്ലാ
അനുരാഗത്തിന്‍ വേദനയറിയാന്‍
അവര്‍ക്കു കരളില്ലാ (അല്ലെങ്കിലുമീ)

പ്രേമവുമായ് പിറകേ ചെന്നാല്‍
ദേവകുമാരികളാകും ..
പ്രേമവുമായ് പിറകേ ചെന്നാല്‍
ദേവകുമാരികളാകും അവര്‍
ദേവകുമാരികളാകും
കണ്ടാലും കണ്ട ഭാവം നടിക്കാതെ നിന്നാലോ
കണ്മുനകൊണ്ടതുങ്ങള്‍ തോണ്ടും - അവര്‍
കാണാത്ത കുരുക്കിട്ടു പൂട്ടും (അല്ലെങ്കിലുമീ)

മോഹത്തിന്‍ കവറില്‍ പ്രേമ-
ലേഖനമെത്ര കൊടുത്തൂ
മോഹത്തിന്‍ കവറില്‍ പ്രേമ-
ലേഖനമെത്ര കൊടുത്തൂ
പ്രേമലേഖനമെത്ര കൊടുത്തൂ
അതിനൊക്കെ മറുപടി കിട്ടിയാലുമില്ലേലും
അളിയനു നല്ലതല്ലീ പ്രേമം ഇനി
അളിയനു നല്ലതല്ലീ പ്രേമം . (അല്ലെങ്കിലുമീ)

allĕṅgilumī koḽejubĕṇṇuṅṅaḽ-
kkāroḍumillŏru snehaṁ
allĕṅgilumī koḽejubĕṇṇuṅṅaḽ-
kkāroḍumillŏru snehaṁ

dāhikkuṁ hṛdayaṁ kāṇān
avarkku kaṇṇillā
anurāgattin vedanayaṟiyān
avarkku karaḽillā (allĕṅgilumī)

premavumāy piṟage sĕnnāl
devagumārigaḽāguṁ ..
premavumāy piṟage sĕnnāl
devagumārigaḽāguṁ avar
devagumārigaḽāguṁ
kaṇḍāluṁ kaṇḍa bhāvaṁ naḍikkādĕ ninnālo
kaṇmunagŏṇḍaduṅṅaḽ toṇḍuṁ - avar
kāṇātta kurukkiṭṭu pūṭṭuṁ (allĕṅgilumī)

mohattin kavaṟil prema-
lekhanamĕtra kŏḍuttū
mohattin kavaṟil prema-
lekhanamĕtra kŏḍuttū
premalekhanamĕtra kŏḍuttū
adinŏkkĕ maṟubaḍi kiṭṭiyālumilleluṁ
aḽiyanu nalladallī premaṁ ini
aḽiyanu nalladallī premaṁ . (allĕṅgilumī)