യക്ഷീ യക്ഷീ ഞാനൊരു യക്ഷീ -എന്റെ
നക്ഷത്ര മിഴികളിലഗ്നി- കയ്യില്‍
രക്തം കുടിക്കുന്ന കത്തി
മണിവളയണിയാനല്ല ആരെയും
പുണരാനല്ലെന്‍ കൈകള്‍
പുരുഷനു മാംസമദം തീര്‍ക്കാനായി
വിരിയുകയില്ലെന്‍ ചൊടികള്‍
മുത്തുച്ചിലങ്കകള്‍ ചാര്‍ത്തിയ കാലില്‍ ഇരുമ്പു ചിലമ്പുകളോടെ
പട്ടുടയാടകള്‍ ചുറ്റിയ മെയ്യില്‍ പിച്ചളയങ്കികളോടെ
കത്തും ചുടലത്തീക്കയറും കൊണ്ടെത്തീ
ഞാന്‍ മുന്നിലെത്തീ
ഇതു മൃത്യുവിന് കയ്യിലെ കത്തി
യക്ഷീ.........
അസ്ഥിക്കമ്പുകള് കൊണ്ടു പെരുമ്പറ
കൊട്ടുകനിങ്ങള് - പാമ്പിന്
പത്തിക്കൈകളിലുള്ള വിഷക്കുഴലൂതുക നിങ്ങള്‍
കത്തികള്‍ കത്തികളിന്നീ മുട്ടിയുരഞ്ഞു
കനല്പൊരിപാറും നൃത്തം
തൃക്കണ്‍ പാര്‍ക്കുക ഞെട്ടുക ഞെട്ടുക
നിധികാക്കുന്നൊരു ഭൂതത്താനേ......