Alayum kaatrin

അലയും കാറ്റിന്‍
Work
Year
Language

അലയും കാറ്റിന്‍ ഹൃദയം അരയാല്‍ക്കൊമ്പില്‍ തേങ്ങി
ഓലപുടവത്തുമ്പില്‍ പാടം കണ്ണീരൊപ്പി
രാമായണം കേള്‍ക്കാതെയായ്‌
പൊന്‍മൈനകള്‍ മിണ്ടാതെയായ്‌
ഓ........ഓ.........ഓ.... (അലയും)

പൈക്കിടാവേങ്ങി നിന്നു പാല്‍മണം വീണലിഞ്ഞു (2)
യാത്രയായി ഞാറ്റുവേലയും
ആത്മസൗഹൃദം നിറഞ്ഞൊരു സൂര്യനും
ഓ........ഓ.........ഓ.... (അലയും)

വൈദേഹി പോകയായി വനവാസ കാലമായി (2)
രാമരാജധാനി വീണ്ടും ശൂന്യമായ്‌
വിമൂകയായ്‌ സരയൂനദി
ഓ........ഓ.........ഓ.... (അലയും)

alayuṁ kāṭrin hṛdayaṁ arayālkkŏmbil teṅṅi
olabuḍavattumbil pāḍaṁ kaṇṇīrŏppi
rāmāyaṇaṁ keḽkkādĕyāy‌
pŏnmainagaḽ miṇḍādĕyāy‌
o........o.........o.... (alayuṁ)

paikkiḍāveṅṅi ninnu pālmaṇaṁ vīṇaliññu (2)
yātrayāyi ñāṭruvelayuṁ
ātmasauhṛdaṁ niṟaññŏru sūryanuṁ
o........o.........o.... (alayuṁ)

vaidehi pogayāyi vanavāsa kālamāyi (2)
rāmarājadhāni vīṇḍuṁ śūnyamāy‌
vimūgayāy‌ sarayūnadi
o........o.........o.... (alayuṁ)