എന്റെ മെയ്യില്‍ യൌവ്വന ഭാരം
എന്റെയുള്ളില്‍ മന്മഥ ബാണം
എന്റെ മെയ്യില്‍ യൌവ്വന ഭാരം
എന്റെയുള്ളില്‍ മന്മഥ ബാണം
അണയൂ ഒന്നിനി അരികെ
തഴുകൂ നിന്റെയീ രതിയെ
ഈ മദിരാ ചഷകം തുളുമ്പും സമയം
(എന്റെ മെയ്യില്‍ )
ചുണ്ടില്‍ തേനിന് മുത്തും ചൂടി
വിരിഞ്ഞൂ .....
പ്രേമം നല്‍കും ചെപ്പും പേറി
അണഞ്ഞൂ .....
ഇന്നെന്‍ സ്പന്ദനം നീ
ഇന്നെന്‍ മാധുര്യം നീ
എന്തെല്ലാം വേണം എന്നോടോതൂ
(എന്റെ മെയ്യില്‍ )
നെഞ്ചിന് താളം മാറും നേരം
തൊടൂ നീ .....
എന്നില്‍ താപം കൂടും നേരം
വിടൂ നീ .....
ഇന്നെന്‍ ലാസ്യ രാത്രി
ഇന്നെന്‍ കാമുകന് നീ
എന്നുള്ളം കൊള്ളും ദാഹം തീര്‍ക്കൂ
(എന്റെ മെയ്യില്‍ )