Alaginoraaraadhana

അഴകിനോരാരാധന
Year
Language

അഴകിനൊരാരാധനാ മാനസപൂജാ
പ്രേമസുമാഞ്ജലി
മിഴിയില്‍ മൊഴിയില്‍ ഒഴുകും
കാവ്യഭംഗികളാസ്വാദനീയം
അഴകിനൊരാരാധനാ

അധരത്തിലമൃതമല്ലേ
അസുലഭ ലഹരിയല്ലേ
അലസമൊരാലിംഗനം കൊണ്ടു മൂടുകില്ലേ
പരിസരമെല്ലാം സുഖകരമല്ലേ
ഓര്‍മ്മകള്‍ നേര്‍മ്മയായൊഴുകുകയല്ലേ
മനസ്സിലെ പൂഞ്ചോലയില്‍

ചിരിയുടെ പവനുരുകി
ചിതറിയ മലരിതളില്‍
കുളിരൊരു തേന്‍‌കൂടുമായ് വന്നു കൂടുകൂട്ടി
ഒരുതുള്ളിത്തേനെന്‍ കനവിനു നല്‍കൂ
ദാഹമായ് മോഹമായ് അലയുകയല്ലേ
ഞാനുമെന്‍ സങ്കല്‍പ്പവും

aḻaginŏrārādhanā mānasabūjā
premasumāñjali
miḻiyil mŏḻiyil ŏḻuguṁ
kāvyabhaṁgigaḽāsvādanīyaṁ
aḻaginŏrārādhanā

adharattilamṛtamalle
asulabha lahariyalle
alasamŏrāliṁganaṁ kŏṇḍu mūḍugille
parisaramĕllāṁ sukhagaramalle
ormmagaḽ nermmayāyŏḻugugayalle
manassilĕ pūñjolayil

siriyuḍĕ pavanurugi
sidaṟiya malaridaḽil
kuḽirŏru ten‌kūḍumāy vannu kūḍugūṭṭi
ŏruduḽḽittenĕn kanavinu nalgū
dāhamāy mohamāy alayugayalle
ñānumĕn saṅgalppavuṁ