അഴകിന്‍ പുഴകള്‍ ആഴങ്ങള്‍
ആറാടിയൊഴുകൂ നയനങ്ങളേ
കളഭം പൊഴിയും ആകാശം
തിരശ്ശീല ഞൊറിയൂ മേഘങ്ങളേ
കാറ്റിന്റെ കൈകള്‍ പുല്‍കുമ്പോള്‍
ആറ്റിന്‍പുറങ്ങള്‍ക്കു് രോമാഞ്ചം
(ആറ്റിന്‍)
പൂജാമലരിന്റെ മനസ്സാക്ഷിയില്‍
പനിനീരു പെയ്യുന്നു പുലര്‍കാലം
നുകരാന്‍ പകരാന്‍ അനുഭൂതികള്‍
(അഴകിന്‍)
പാച്ചോറ്റി പൂക്കും പാടങ്ങള്‍
പായല്‍പ്പളുങ്കാട ചൂടുമ്പോള്‍
(പാച്ചോറ്റി )
നാണം തടം തീര്‍ത്ത നുണക്കുമ്പിളിന്‍
പുറവേലിയില്‍ പൂത്തു ചിരിപ്പൂവുകള്‍
ഇതിലേ ഇതിലേ അനുരാഗമേ
(അഴകിന്‍)