Alagin neelakkadal

അഴകിന്‍ നീലക്കടല്‍
Year
Language

അയ്യാ ഹോ അയ്യാ ഹോ അയ്യാ ഹോ അയ്യാ ഹോ
അഴകിന്‍ നീലക്കടലില്‍ അക്കരെയക്കരെയക്കരെ നിന്നു
അരയന്ന പൈങ്കിളി പോലെ ആടിപ്പാടി വന്നു ഞാന്‍
ബലെ ബലെ ബലെ ബലെ

മന്ദാരക്കണ്ണില്‍ നിന്നു മലരമ്പ്‌ വിളയട്ടേ ആ..ആ..
പുന്നാരച്ചുണ്ടില്‍ നിന്നും പൂ പുഞ്ചിരി പെയ്യട്ടെ
ആനന്ദം കൊള്ളാതൊരാരനെന്നറിയാട്ടെ
ഞാനെന്റെ കണ്‍പീലികളാല്‍ അവനേയൊന്നുഴിയട്ടെ (ആനന്ദം..)

അയ്യാ ഹോ അയ്യാ ഹോ അയ്യാ ഹോ അയ്യാ ഹോ

കൈമുദ്രകള്‍ കാട്ടി കാട്ടി കഥ പറയും നേരത്ത്‌
പുരികക്കൊടി നീട്ടി നീട്ടി പൂ നുള്ളും നേരത്ത്‌
കരളിന്റെ തത്തമ്മയ്ക്കു കവിത വരും സമയത്ത്‌
കണുന്നോര്‍ കള്ളച്ചിരിയാല്‍ കൂടുന്നുണ്ടോരരികത്ത്‌ (കരളിന്റെ..)

ആട്ടം പാറു ചാട്ടം പാറു ആറ്റച്ചാരില്‍ ചാട്ടം പാറു

അഴകിന്‍ നീലക്കടലില്‍ അക്കരെയക്കരെയക്കരെ നിന്നു
അരയന്ന പൈങ്കിളി പോലെ ആടിപ്പാടി വന്നു ഞാന്‍
അയ്യാ ഹോ അയ്യാ ഹോ അയ്യാ ഹോ അയ്യാ ഹോ

ayyā ho ayyā ho ayyā ho ayyā ho
aḻagin nīlakkaḍalil akkarĕyakkarĕyakkarĕ ninnu
arayanna paiṅgiḽi polĕ āḍippāḍi vannu ñān
balĕ balĕ balĕ balĕ

mandārakkaṇṇil ninnu malaramp‌ viḽayaṭṭe ā..ā..
punnāraccuṇḍil ninnuṁ pū puñjiri pĕyyaṭṭĕ
ānandaṁ kŏḽḽādŏrāranĕnnaṟiyāṭṭĕ
ñānĕnṟĕ kaṇbīligaḽāl avaneyŏnnuḻiyaṭṭĕ (ānandaṁ..)

ayyā ho ayyā ho ayyā ho ayyā ho

kaimudragaḽ kāṭṭi kāṭṭi katha paṟayuṁ neratt‌
purigakkŏḍi nīṭṭi nīṭṭi pū nuḽḽuṁ neratt‌
karaḽinṟĕ tattammaykku kavida varuṁ samayatt‌
kaṇunnor kaḽḽacciriyāl kūḍunnuṇḍorarigatt‌ (karaḽinṟĕ..)

āṭṭaṁ pāṟu sāṭṭaṁ pāṟu āṭraccāril sāṭṭaṁ pāṟu

aḻagin nīlakkaḍalil akkarĕyakkarĕyakkarĕ ninnu
arayanna paiṅgiḽi polĕ āḍippāḍi vannu ñān
ayyā ho ayyā ho ayyā ho ayyā ho