Alagelum kadanyanyaeduttoru

അഴകേഴും കടഞ്ഞെടുത്തൊരു
Work
Year
Language

അഴകേഴും കടഞ്ഞെടുത്തൊരു പെണ്ണേ
അരിമുല്ലകൾ ചിരിയിൽ പൂക്കുന്ന കണ്ണേ
നിന്നിൽ നിന്നൂറുന്ന പൂമണം ചൂടുവാൻ
എൻ മനം തെന്നലായ് വീശുന്നു ചുറ്റിലും (2‌)
ഒരു ചുംബനം ഒരു തേൻ കണം
തരുമോ സഖീ നീ (2)

ഒളികണ്ണാൽ കളിയമ്പെയ്യുന്നു മാരൻ
അധരം കൊണ്ടധരം കൊയ്യുന്ന വീരൻ
ഒന്നല്ല രണ്ടല്ല നൂറുനൂറായിരം
കന്നിപ്രതീക്ഷകൾ പൂക്കുമെൻ മാനസം (2)
ഒരു നന്ദനവനമായ് മലർ മഴ തൂവുകയായ് (2)

മിഴി മയിലുകൾ പീലി നിവർത്താടുന്നുവോ
മദിരാക്ഷീ നീയെന്നെ തേടുന്നുവോ (2)
ഓരോ മധുരമുള്ള മദന കനവിലും
മനസ്സു നിറയെ സ്മരണകളുടെ ലഹരിയല്ലയോ
(അഴകേറും....)

തളിർ വിരലുകൾ മെയ് നിറയെ പാകുന്നുവോ
നിധി തേടി ഖനി തേടി പോകുന്നുവോ (2)
ഏതോ വിജനതീര തണൽ മരങ്ങളിൽ
ചിറകു തിരയും ഇണയരയന്ന കിളികളാണു നാം
(ഒളികണ്ണാൽ...)

aḻageḻuṁ kaḍaññĕḍuttŏru pĕṇṇe
arimullagaḽ siriyil pūkkunna kaṇṇe
ninnil ninnūṟunna pūmaṇaṁ sūḍuvān
ĕn manaṁ tĕnnalāy vīśunnu suṭriluṁ (2‌)
ŏru suṁbanaṁ ŏru ten kaṇaṁ
tarumo sakhī nī (2)

ŏḽigaṇṇāl kaḽiyambĕyyunnu māran
adharaṁ kŏṇḍadharaṁ kŏyyunna vīran
ŏnnalla raṇḍalla nūṟunūṟāyiraṁ
kannipradīkṣagaḽ pūkkumĕn mānasaṁ (2)
ŏru nandanavanamāy malar maḻa tūvugayāy (2)

miḻi mayilugaḽ pīli nivarttāḍunnuvo
madirākṣī nīyĕnnĕ teḍunnuvo (2)
oro madhuramuḽḽa madana kanaviluṁ
manassu niṟayĕ smaraṇagaḽuḍĕ lahariyallayo
(aḻageṟuṁ....)

taḽir viralugaḽ mĕy niṟayĕ pāgunnuvo
nidhi teḍi khani teḍi pogunnuvo (2)
edo vijanadīra taṇal maraṅṅaḽil
siṟagu tirayuṁ iṇayarayanna kiḽigaḽāṇu nāṁ
(ŏḽigaṇṇāl...)