Alage nee enne

അഴകെ നീ എന്നെ
Year
Language

♪,.,♫.,.♪,.,♫.,.♪,.,♫.,.♪,.,♫
അഴകേ നീയെന്നെ അറിയാതിരുന്നാല്‍
എന്തിനാണിനിയെന്റെ ജന്മം
അഴകേ എന്‍ വിരല്‍ മീട്ടിയുണര്‍ത്തും
പാടാന്‍ കൊതിക്കുന്ന വീണ
നിന്നിലെ മോഹന സങ്കല്‍പവീണ
// അഴകേ നീയെന്നെ ..........//
♪,.,♫.,.♪,.,♫.,.♪,.,♫.,.♪,.,♫

ഒരു വര്‍ണ്ണ സ്വപ്നത്തിന്‍ ചിറകടിച്ചുയരുമ്പോള്‍
കണ്മണി നിന്നെ ഞാനറിയുഞ്ഞു
കല്‍പ്പനാ ജാലകം തുറന്നു വെച്ചപ്പോള്‍
കണികണ്ട കാഴ്ചയില്‍ നിന്‍ രൂപം
പൊന്മുളംതണ്ടില്‍നിന്‍ ഗാനരഹസ്യം
പാല്‍നിലാപാലയില്‍ നീ വസന്തം
നിന്മൊഴിയും മിഴിയും ഞാനല്ലേയോ
// അഴകേ നീയെന്നെ.........//
♪,.,♫.,.♪,.,♫.,.♪,.,♫.,.♪,.,♫

താളിലത്തുമ്പിലേ മഞ്ഞിളംതുള്ളികള്‍
മരതക മുത്തായിപ്പൊഴിയുമ്പോള്‍
നക്ഷത്രവാടിയില്‍ പൗര്‍ണ്ണമിക്കന്യക
താരകമുല്ലപ്പൂ കോര്‍ക്കുമ്പോള്‍
തെന്നലില്‍ നിന്മൃദുനിശ്വാസ ഗന്ധം
മിന്നലില്‍ കൈവളച്ചന്തം
നിന്നഴകും കവിതയും ഒന്നാകുന്നു
// അഴകേ നീയെന്നെ.........//

♪,.,♫.,.♪,.,♫.,.♪,.,♫.,.♪,.,♫
aḻage nīyĕnnĕ aṟiyādirunnāl
ĕndināṇiniyĕnṟĕ janmaṁ
aḻage ĕn viral mīṭṭiyuṇarttuṁ
pāḍān kŏdikkunna vīṇa
ninnilĕ mohana saṅgalbavīṇa
// aḻage nīyĕnnĕ ..........//
♪,.,♫.,.♪,.,♫.,.♪,.,♫.,.♪,.,♫

ŏru varṇṇa svapnattin siṟagaḍiccuyarumboḽ
kaṇmaṇi ninnĕ ñānaṟiyuññu
kalppanā jālagaṁ tuṟannu vĕccappoḽ
kaṇigaṇḍa kāḻsayil nin rūbaṁ
pŏnmuḽaṁtaṇḍilnin gānarahasyaṁ
pālnilābālayil nī vasandaṁ
ninmŏḻiyuṁ miḻiyuṁ ñānalleyo
// aḻage nīyĕnnĕ.........//
♪,.,♫.,.♪,.,♫.,.♪,.,♫.,.♪,.,♫

tāḽilattumbile maññiḽaṁtuḽḽigaḽ
maradaga muttāyippŏḻiyumboḽ
nakṣatravāḍiyil paurṇṇamikkanyaga
tāragamullappū korkkumboḽ
tĕnnalil ninmṛduniśvāsa gandhaṁ
minnalil kaivaḽaccandaṁ
ninnaḻaguṁ kavidayuṁ ŏnnāgunnu
// aḻage nīyĕnnĕ.........//