അഴകേ - ഏഹേ - അഴകേ
അണയൂ മലരില്‍ മധുവാകാനായ്
ഉം ... ഹും ...
മധുവായ് മലരില്‍ മധുവായ്
നിറയാം ഇനിയെന്നും ഞാന്‍
(അഴകേ)
ല ല ല ല ....
കതിര്‍ ചൂടും മോഹത്തിന്‍ നിറമാലിക
ചിറകേറും സ്വപ്നത്തിന്‍ നവമാലിക (കതിര്‍)
തമ്മില്‍ നാം കൈമാറും നിറവേളകള്‍
തമ്മില്‍ നാം കൈമാറും നിറവേളകള്‍
പുളകത്തിന്‍ പുതുമേളകള്‍
(അഴകേ)
രഥമേറും രാഗത്തിന്‍ സുമമാലിക
തേനൂറും നാദത്തിന്‍ ലയവേദിക (രഥമേറും)
കനവില്‍ നാം കാണുന്ന സുഖഭാവങ്ങള്‍
ഹൃദയത്തിന്‍ നവശില്പങ്ങള്‍
(അഴകേ)