Alagaaburiyil

അളകാപുരിയിൽ
Work
Year
Language

ആ... ആ... ആ...
അളകാപുരിയിൽ അഴകിൻ നഗരിയിൽ
അണിമുകിലേ നീ പോയ് വരൂ
(അളകാപുരിയിൽ..)

കളമൊഴിയിരിക്കും
കിളിവാതിലിൻ ചാരേ
ഒളി തൂകി കുളിർ തൂകി ചെന്നു നീ എൻ കഥ
ഒന്നൊഴിയാതെ പറഞ്ഞു വരൂ
(അളകാപുരിയിൽ..)

വിരഹിണിയാമവൾ വിധുരമാമോർമ്മകളിൽ
വിഹരിക്കുകയാവാം
ആ.. ആ.. ആ...
(വിരഹിണിയാമവൾ.. )
മടിയിലിരിക്കും മണിവീണ മീട്ടാൻ
മറന്നിരിക്കുകയാവാം
മറന്നിരിക്കുകയാവാം..
(അളകാപുരിയിൽ..)

വിഗതവിഭൂഷണയായി
വിശ്ലഥ വേണിയായ്
വിലപിക്കുകയാവാം
ഉഴുതിടും മണ്ണിൽ പുതുമഴത്തുള്ളികളാൽ
പുളകം ചാർത്തി വരൂ
(അളകാപുരിയിൽ..)

ā... ā... ā...
aḽagāburiyil aḻagin nagariyil
aṇimugile nī poy varū
(aḽagāburiyil..)

kaḽamŏḻiyirikkuṁ
kiḽivādilin sāre
ŏḽi tūgi kuḽir tūgi sĕnnu nī ĕn katha
ŏnnŏḻiyādĕ paṟaññu varū
(aḽagāburiyil..)

virahiṇiyāmavaḽ vidhuramāmormmagaḽil
viharikkugayāvāṁ
ā.. ā.. ā...
(virahiṇiyāmavaḽ.. )
maḍiyilirikkuṁ maṇivīṇa mīṭṭān
maṟannirikkugayāvāṁ
maṟannirikkugayāvāṁ..
(aḽagāburiyil..)

vigadavibhūṣaṇayāyi
viślatha veṇiyāy
vilabikkugayāvāṁ
uḻudiḍuṁ maṇṇil pudumaḻattuḽḽigaḽāl
puḽagaṁ sārtti varū
(aḽagāburiyil..)