കണ്ണന്റെ ചുണ്ടത്തു പൂവായ് വിരിയുന്ന
കന്നി നിലാവേത്? ആദ്യത്തെ
കന്നി നിലാവേത്?
ആമ്മിഞ്ഞപ്പാലല്ലോ ആ നിലാവമ്മിഞ്ഞപ്പാലല്ലോ
ആരീരരോ ആരീരരോ ആരീരരോ ആരാരിരോ
കണ്മണി തന് നാവില്‍ നൃത്തംചവിട്ടുന്ന
കാവ്യപദമേത്? ആദ്യത്തെ കാവ്യപദമേത്?
അമ്മ അമ്മ..
ആദിയുമന്ത്യവും നന്മയും ഉണ്മയും അമ്മ
(കണ്ണന്റെ ചുണ്ടത്തു ..)
അമ്മതന്‍ പഞ്ചാരയുമ്മകളാലേ
അധരത്തിലമൃതം തുളുമ്പും
ആ മധുരാമൃതം മലയാളമാകും
ആ കൊഞ്ചല് രോമാഞ്ചമേകും
അമ്മയ്ക്കാ കൊഞ്ചല് രോമാഞ്ചമേകും
ആരീരരോ ആരീരരോ ആരാരിരോ ആരാരിരോ
(കണ്ണന്റെ ചുണ്ടത്തു ..)
അച്ഛന്റെ നിഴല്‍ നോക്കി അമ്മതന്‍ കയ്യാല്‍
പിച്ച നടക്കാന്‍ പഠിക്കും
അമ്മയീ യാത്രയില്‍ തോണിയായ് മാറും
അച്ഛനതിന് തുഴയാകും എന്നും അച്ച്ഛനതിന് തുഴയാകും
ആരീരരോ ആരീരരോ ആരീരരോ ആരാരിരോ
(കണ്ണന്റെ ചുണ്ടത്തു ..)