Akkareyikkare

അക്കരെയിക്കരെ
Year
Language

അക്കരെ ഇക്കരെ നിന്നാലെങ്ങനെ
ആശ തീരും നിങ്ങടെ ആശ തീരും (അക്കരെ )
ഒന്നുകില്‍ ആണ്‍കിളി അക്കരേയ്ക്ക്
അല്ലെങ്കില്‍ പെണ്‍കിളി ഇക്കരേയ്ക്ക്
ഹോയ് ലമാലീ ഹൈലേസമാലീ
ഹോയ് ലമാലീ ഹൈലേസമാലീ

ഓ...ഓ...
മുറ്റത്തെ മുല്ലയില്‍ മൊട്ടു കിളിര്‍ത്തത് നീയറിഞ്ഞോടീ
മൊട്ടിനകത്തൊക്കെ തേന്‍ നിറഞ്ഞത്‌ നീയറിഞ്ഞോടീ
മറിമാന്‍മിഴിയാളേ മലര്‍ തേന്‍മൊഴിയാളേ (2)
ഹോയ് ലമാലീ ഹൈലേസമാലീ
ഹോയ് ലമാലീ ഹൈലേസമാലീ
(അക്കരെ )

നീലവാനില്‍ നിലാവുദിച്ചത് നീയറിഞ്ഞോടീ
കരളിലൊക്കെയും കുളിരു വീണത്‌ നീയറിഞ്ഞോടീ
മറിമാന്‍മിഴിയാളേ മലര്‍ തേന്‍മൊഴിയാളേ (2)
ഹോയ് ലമാലീ ഹൈലേസമാലീ
ഹോയ് ലമാലീ ഹൈലേസമാലീ
(അക്കരെ )

akkarĕ ikkarĕ ninnālĕṅṅanĕ
āśa tīruṁ niṅṅaḍĕ āśa tīruṁ (akkarĕ )
ŏnnugil āṇgiḽi akkareykk
allĕṅgil pĕṇgiḽi ikkareykk
hoy lamālī hailesamālī
hoy lamālī hailesamālī

o...o...
muṭrattĕ mullayil mŏṭṭu kiḽirttat nīyaṟiññoḍī
mŏṭṭinagattŏkkĕ ten niṟaññat‌ nīyaṟiññoḍī
maṟimānmiḻiyāḽe malar tenmŏḻiyāḽe (2)
hoy lamālī hailesamālī
hoy lamālī hailesamālī
(akkarĕ )

nīlavānil nilāvudiccat nīyaṟiññoḍī
karaḽilŏkkĕyuṁ kuḽiru vīṇat‌ nīyaṟiññoḍī
maṟimānmiḻiyāḽe malar tenmŏḻiyāḽe (2)
hoy lamālī hailesamālī
hoy lamālī hailesamālī
(akkarĕ )