Akkarappaccayile(penn)

അക്കരപ്പച്ചയിലെ(പെണ്ണ്‍)
Year
Language

അക്കരപ്പച്ചയിലെ അഞ്ജന ചോലയിലെ
ആയിരം ഇതളുള്ള പൂവേ
ആർക്കു വേണ്ടി വിടർന്നു നീ അല്ലിപ്പൂവേ (അക്കര)

പറുദീസയിലെ പകുതി വിരിഞ്ഞൊരു
പാതിരാ മലർ തേടി
ഈ വഴിയരികിൽ വന്നു നിൽക്കുമോ-
രിടയ പെൺകൊടി ഞാൻ... ഇടയ പെൺകൊടി ഞാൻ (അക്കര)

തിങ്കൾക്കലയുടെ തേരിറങ്ങിയ തിരു ഹൃദയപ്പൂങ്കാവിൽ
പൂത്തു വന്നതു പൊൻകതിരോ പുഞ്ചിരിയോ പൂമിഴിയോ (അക്കര)

ശരപ്പൊളി മുത്തുകൾ വാരിത്തൂകിയ ശരോണിലെ സന്ധ്യകളിൽ
യെരുശലേം കന്യക പോലെ വിരുന്നു വന്നവളാണു ഞാൻ
വിരുന്നു വന്നവളാണു ഞാൻ (അക്കര)

akkarappaccayilĕ añjana solayilĕ
āyiraṁ idaḽuḽḽa pūve
ārkku veṇḍi viḍarnnu nī allippūve (akkara)

paṟudīsayilĕ pagudi viriññŏru
pādirā malar teḍi
ī vaḻiyarigil vannu nilkkumo-
riḍaya pĕṇgŏḍi ñān... iḍaya pĕṇgŏḍi ñān (akkara)

tiṅgaḽkkalayuḍĕ teriṟaṅṅiya tiru hṛdayappūṅgāvil
pūttu vannadu pŏnkadiro puñjiriyo pūmiḻiyo (akkara)

śarappŏḽi muttugaḽ vārittūgiya śaroṇilĕ sandhyagaḽil
yĕruśaleṁ kanyaga polĕ virunnu vannavaḽāṇu ñān
virunnu vannavaḽāṇu ñān (akkara)