Akkaldaamadan

അക്കൽദാമതൻ
Work
Year
Language

അക്കൽദാമതൻ താഴ്വരയിൽ
പണ്ടൊരിടയപ്പെൺകുഞ്ഞുണ്ടായിരുന്നു
അംഗവിഹീനയാം ആ മണിക്കുഞ്ഞിനു
മാതാപിതാക്കളില്ലായിരുന്നു (2)

ശ്രീ തുളുമ്പും പൈതലിനെ
ആരുമാരും കൈക്കൊണ്ടില്ല (2)
ആ മണിക്കുഞ്ഞിന്റെ അംഗവൈകല്യം
വെള്ളിക്കാശിനന്നു വിറ്റിരുന്നു (2)

കാനായിലെ പൂപ്പന്തലിൽ
കരുണവർഷം പെയ്ത ദേവൻ (2)
ആ പിഞ്ചു പൈതലിൻ പ്രാർത്ഥന കേട്ടു
അരുമക്കുഞ്ഞിൻ ദുഃഖം പാടേ തീർന്നു (2)
ഭൂമിയിലെ നല്ലവർക്കും ദുഃഖിതർക്കും പീഡിതർക്കും
നിന്ദിതന്മാർക്കും നിത്യസഹായം
പരിശുദ്ധാത്മാവെന്നും നൽകിടുന്നു
(അക്കൽദാമ...)

akkaldāmadan dāḻvarayil
paṇḍŏriḍayappĕṇguññuṇḍāyirunnu
aṁgavihīnayāṁ ā maṇikkuññinu
mādābidākkaḽillāyirunnu (2)

śrī tuḽumbuṁ paidalinĕ
ārumāruṁ kaikkŏṇḍilla (2)
ā maṇikkuññinṟĕ aṁgavaigalyaṁ
vĕḽḽikkāśinannu viṭrirunnu (2)

kānāyilĕ pūppandalil
karuṇavarṣaṁ pĕyda devan (2)
ā piñju paidalin prārtthana keṭṭu
arumakkuññin duḥkhaṁ pāḍe tīrnnu (2)
bhūmiyilĕ nallavarkkuṁ duḥkhidarkkuṁ pīḍidarkkuṁ
nindidanmārkkuṁ nityasahāyaṁ
pariśuddhātmāvĕnnuṁ nalgiḍunnu
(akkaldāma...)